Kerala News

കെഫോണ്‍ പദ്ധതിയുടെ ഒന്നാം ഘട്ട ഉദ്ഘാടനം ഇന്ന്;ആദ്യഘട്ടം ഏഴ് ജില്ലകളിൽ

സംസ്ഥാനസർക്കാരിന്റെ അതിവേഗ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയായ കെഫോണ്‍ പദ്ധതിയുടെ ഒന്നാം ഘട്ട ഉദ്ഘാടനം ഇന്ന് വൈകീട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഏഴ് ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്.

തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട,ആലപ്പുഴ, എറണാകുളം. തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ കെ.ഫോണ്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭിക്കുക. ഈ ജില്ലകളിലെ 1000 സര്‍ക്കാര്‍ ഓഫീസുകളില്‍ കണക്ഷന്‍ ലഭിക്കും. 1531 കോടി രൂപയാണ് പദ്ധതിക്ക് ആവശ്യം. ഇതിന്റെ 70 ശതമാനം കിഫ്ബിയാണ് നല്‍കുന്നത്.

ജൂലൈ മാസത്തോടെ 5700 സര്‍ക്കാര്‍ ഓഫീസുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. ഒന്നാം ഘട്ടത്തില്‍ 30000നായിരം സര്‍ക്കാര്‍ ഓഫീസുകളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബി.പി.എല്‍ കുടുംബങ്ങള്‍ സൗജന്യ കണക്ഷന്‍ നല്‍കും. 20 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടും. ഇത് അടുത്ത ഘട്ടത്തിലാണ് നടപ്പാക്കുക.
ഇതിലൂടെ 10 MBps മുതൽ 1 GBps വരെ വേഗത്തിൽ നെറ്റ് കണക്ഷൻ ലഭ്യമാകും. 35000 കിലോ മീറ്റർ ഓപ്റ്റിക്കൽ ഫൈബർ നെറ്റ്‍വർക്കാണ് ഇതിനായി ഉപയോ​ഗിച്ചിരിക്കുന്നത്. കൊച്ചി ഇൻഫോ പാർക്ക് തപസ്യയിലാണ് നെറ്റ്‍വർക്ക് നിയന്ത്രണ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. 14 ജില്ലകളെയും ബന്ധിപ്പിച്ച് വൈദ്യുതി ടവറുകളിലൂടെ വലിച്ച കോർ റിങ് സംവിധാനമാണ് സജ്ജമാക്കിയിരിക്കുന്നത്. ഒരിക്കലും ഇന്‍റർനെറ്റ് തടസ്സം നേരിടാത്ത റിങ് ആർക്കിടെക്ചർ സംവിധാനമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിന് കീഴിൽ ജില്ലകളിലെ ഉപയോക്താക്കളെ ബന്ധിപ്പിച്ച് ആക്സസ് നെറ്റ്‍വർക്ക് സജ്ജമാക്കും.

കെഎസ്ഇബിയുടെ 378 സബ്സ്റ്റേഷനുകളിൽ സ്ഥാപിച്ച കോർ പോയിന്‍റ് ഓഫ് പ്രസൻസ് വഴിയാണ് ആക്സസ് നെറ്റ്‍വർക്കിന്‍റെ നിയന്ത്രണം. ആക്സസ് നെറ്റ്‍വർക്ക് ഓരോ ജില്ലകളിലെയും സർക്കാർ ഓഫീസുകളെയും മറ്റ് ഗുണഭോക്താക്കളെയും ബന്ധിപ്പിക്കുന്നു. പ്രാദേശിക ശൃംഖലകൾക്ക് നിശ്ചിത തുക നൽകി വിതരണാവകാശം നേടാവുന്നതാണ്. ഈ പ്രാദേശിക വിതരണശൃംഖലകളാണ് വീടുകളിൽ ഇന്‍റർനെറ്റ് എത്തിക്കുക. സൗജന്യ ഇന്‍റർനെറ്റ് സർക്കാർ ഓഫീസുകൾക്ക് മാത്രമേ ലഭിക്കൂ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!