Health & Fitness

ഇന്ന് ലോക കാൻസർ ദിനം

ഫെബ്രുവരി 4- ലോക കാൻസർ ദിനം. “I am and I will” എന്ന ആപ്തവാക്യവുമായാണ് ലോക കാൻസർ ദിനം ആചരിക്കുന്നത്.അർബുദ രോഗത്തെകുറിച്ചുള്ള അവബോധം വളർത്തുക, പ്രതിരോധ പ്രവർത്തങ്ങൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ലോക അർബുദ ദിനാചരണം വഴി ലക്ഷ്യമിടുന്നത്.

വർധിച്ചുവരുന്ന കാൻസർ രോഗബാഹുല്യത്തെ തടയുന്നതിനായി സംസ്ഥാന ആരോഗ്യ വകുപ്പ് കാൻസർ സ്ട്രാറ്റജി ആക്ഷൻ പ്ലാൻ രൂപീകരിച്ച് നടപ്പിലാക്കി വരുന്നുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് കാൻസർ രോഗ നിയന്ത്രണ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് ഒരു കാൻസർ ബോർഡ് രൂപീകരിക്കുകയും ഈ രംഗത്തെ വിദഗ്ധരുടെ സേവനം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ ജില്ലകളിലും കാൻസർ ചികിത്സ ഉറപ്പാക്കുന്നതിനായി സംസ്ഥാന ആരോഗ്യ വകുപ്പ് ജില്ലാ കേന്ദ്രങ്ങളിൽ കാൻസർ കെയർ സെന്ററുകൾ ആരംഭിച്ചിട്ടുണ്ട്. ഈ കേന്ദ്രങ്ങളിലൂടെ കീമോതെറാപ്പിയുൾപ്പെടെയുള്ള ചികിത്സ സൗജന്യമായിടപ്പിലാക്കുന്നുമുണ്ട്.

കോവിഡ് കാലത്തും കാൻസർ രോഗികളുടെ ചികിത്സയ്ക്ക് പ്രത്യേകം ശ്രദ്ധ ആരോഗ്യ വകുപ്പ് പുലര്‍ത്തുന്നുണ്ടെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ചത് കാൻസർ പോലെയുള്ള ദീർഘസ്ഥായി രോഗങ്ങൾ ബാധിച്ചവരെയാണെന്നും മന്ത്രി പറഞ്ഞു.

ക്യാൻസർ പ്രതിരോധത്തിൽ പതിവ് പരിശോധനകളുടെ പ്രാധാന്യം ഏറെയാണ്. പ്രാരംഭ ദശയില്‍ കണ്ടുപിടിച്ചാല്‍ പലയിനം ക്യാന്‍സറുകളും തടയാനാകുമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. അതുകൊണ്ട് തന്നെയാണ് പരിശോധനകൾ പതിവാക്കണമെന്നു ഡോക്ടർമാർ നിർദേശിക്കുന്നത്.

ക്യാന്‍സറുണ്ടാക്കുന്ന അവസ്ഥ മാത്രമല്ല, ക്യാന്‍സറിനു മുമ്പുള്ള അവസ്ഥകളും കണ്ടെത്തി ചികിത്സിച്ച് ക്യാന്‍സര്‍ തടയാനാകും. അത് കൊണ്ട് തന്നെ കാന്‍സര്‍ ഇന്ന് മരണത്തിന്റെ പര്യായമല്ല. പതിവ് പരിശോധനകൾ കൃത്യതയോടെയുള്ള രോഗനിര്‍ണയം, ഫലപ്രദമായ ചികിത്സ തുടങ്ങിയവയിലൂടെ അർബുദത്തെ നമുക്ക് കീഴ്‍പ്പെടുത്താം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Health & Fitness Local

ഔഷധ സസ്യങ്ങൾ സംരക്ഷിക്കണം

 കുന്ദമംഗലം: ഔഷധസസ്യങ്ങൾ നാമാവശേഷമാകുന്ന ഇക്കാലത്ത് അവ നട്ട് പിടിപ്പിക്കാൻ കുട്ടികൾ തയ്യാറാകണമെന്ന് പി.ടി.എ റഹീം എം.എൽ. എ പറഞ്ഞു. സദയം ചാരിറ്റബിൾ ട്രസ്റ്റിന്റെ കുട്ടികൾക്കുള്ള സൗജന്യ സ്കൂൾ കിറ്റും
Health & Fitness Local

താമരശേരി താലൂക്ക് ആശുപത്രി എക്‌സ്-റേ യൂണിറ്റ് ഉദ്ഘാടനം നടന്നു

താമരശേരി : താമരശേരി താലൂക്ക് ആശുപത്രിയില്‍ സ്ഥാപിച്ച ആധുനിക രീതിയിലുള്ള കമ്പ്യൂട്ടറൈസ് എക്‌സ്-റേ യൂണിറ്റ് രാവിലെ 9ന് കാരാട്ട് റസാഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എയുടെ 2018-2019
error: Protected Content !!