മുക്കം: മാധ്യമ പ്രവര്‍ത്തകരുടെ ട്രേഡ് യൂനിയന്‍ സംഘടനയായ കേരള റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂനിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനം മുക്കത്ത് നടന്നു. സി.ടി.വി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം നഗരസഭ ചെയര്‍മാന്‍ വി.കുഞ്ഞന്‍ ഉദ്ഘാടനം ചെയ്തു. മൂലധന താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് ഇന്ന് വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുന്നതെന്ന് അദ്ധേഹം പറഞ്ഞു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണിച്ചേക്കു ചേന്ദമംഗല്ലൂരിനെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം സി.കെ.കാസിം മുഖ്യാഥിതിയായി.കെ.ആര്‍.എം.യു സംസ്ഥാന സെക്രട്ടറി വി.സെയ്ദ് മുഖ്യ പ്രഭാഷണം നടത്തി. മാധ്യമ മേഖല ഇന്ന് കടുത്ത പ്രതിസന്ധിയിലാണന്നും മാധ്യമ പ്രവര്‍ത്തകര്‍ക്ക് തൊഴില്‍ രംഗത്ത് ഭയരഹിതമായി ജോലി ചെയ്യാന്‍ അവസരമൊരുക്കണമെന്നും അദ്ധേഹം പറഞ്ഞു. റഫീഖ് തോട്ടുമുക്കം അധ്യക്ഷത വഹിച്ചു. എ.സി. നിസാര്‍ ബാബു, ഫ്രാന്‍സിസ് ഫ്രാന്‍സിസ് വിനേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികള്‍
റഫീഖ് തോട്ടുമുക്കം (പ്രസിഡന്റ്)
വിനീഷ് ടി.എം (സിക്രട്ടറി)
ഫ്രാന്‍സിസ് (ട്രഷറര്‍)
മജീദ് താമരശ്ശേരി (മീഡിയ കോഡിനേറ്റര്‍)
ഫാസില്‍ തിരുവമ്പാടി ( മീഡിയ കോഡിനേറ്റര്‍)
ഫൈസല്‍ (വൈസ് പ്രസിഡന്റ്)
വിനോദ് നിസരി (ജോയിന്റ് സിക്രട്ടറി)