കുന്നമംഗലം : സംഗമം- 5 ന്റെ രണ്ടാം വാര്‍ഷികാഘോഷം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എം.വി. ബൈജു ഉദ്ഘാടനം ചെയ്തു. സാമൂഹിക സുരക്ഷയിലൂടെ സമൃദ്ധിയും സ്വയം പര്യാപ്തതയും എന്ന സന്ദേശവുമായ് സംഗമം വെല്‍ഫെയര്‍ സൊസൈറ്റി പലിശ രഹിത അയല്‍കൂട്ടായ്മയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അയല്‍ക്കൂട്ടം ആണ് സംഗമം-5.
ഹൈറുന്നിസ തസ്ലിം അധ്യക്ഷത വഹിച്ചു. സംഗമം പ്രസിഡന്റ് ഇ.പി. ഉമര്‍, സി.പി.സുമയ്യ, എന്‍. ജാബിര്‍, എന്നിവര്‍ സംസാരിച്ചു. കലാ കായിക മത്സരങ്ങള്‍ അരങ്ങേറി. എന്‍. സുഹറ, എന്‍. സക്കീന, മറിയ, സരിത ബിജു, ഷാഹിന അഫ്സല്‍, ഷാനിദ ഷാനിദ്, മുനീറ എന്നിവര്‍ നേതൃത്വം നല്‍കി. റുബീന ബഷീര്‍ സ്വാഗതവും റഹീമ ഷെറിന്‍ നന്ദിയും പറഞ്ഞു.