വാളയാർ കേസില്‍ തുടരന്വേഷണത്തിന് അനുമതി നല്കി പാലക്കാട് പോക്സോ കോടതി .വെള്ളിയാഴ്ച തന്നെ ഇത് സംബന്ധിച്ച ഉത്തരവുണ്ടാകുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. നേരത്തെ പ്രതികളായ വി മധു, ഷിബു എന്നിവരുടെ റിമാന്‍ഡ് കാലാവധി അടുത്തമാസം അഞ്ചുവരെ നീട്ടിയിട്ടുണ്ട്. പുനർവിചാരണ നടപടിക്ക് തുടക്കമിട്ടതോടെയാണ് ബുധനാഴ്ച ഇരുവരെയും കോടതി റിമാൻഡിലയച്ചത്. മറ്റൊരു പ്രതി എം മധുവിന് നേരത്തെ തന്നെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.