അദാനി ഗ്രൂപ്പിന് 50 വര്‍ഷത്തേക്ക് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് കരാര്‍ നല്‍കിയതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാരിന്റെ നീക്കം കുത്തകകളുടെ താല്പര്യം സംരക്ഷിക്കാനാണ് എന്ന് വിമര്‍ശനം.
ഇക്കാര്യത്തില്‍ കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ ഉറപ്പ് ലംഘിച്ചു. വിമാനത്താവളം കൈമാറ്റം സംബന്ധിച്ച അപ്പീല്‍ സുപ്രീംകോടതിയില്‍ നിലനില്‍ക്കെയാണ് നടപടി. കൈമാറ്റം വികസനത്തിനല്ല. നിയമ നടപടികള്‍ക്കായി സര്‍ക്കാര്‍ ചുമതലപ്പെട്ടത്തിയ അഭിഭാഷക സംവിധാനം ഫല പ്രദമാണ്. അവര്‍ ദുസ്വാധീനത്തിന് വഴങ്ങുന്നവരല്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. അഭിഭാഷകന് അദാനിയുമായുള്ള ബന്ധം പിടി തോമസ് ചൂണ്ടിക്കാട്ടിയതിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
കണ്ണൂര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ നവംബര്‍ വരെ 20 ലക്ഷം യാത്രക്കാര്‍ വന്നുപോയി. റണ്‍വേ 4000 മീറ്ററായി മാറ്റാനുള നടപടി പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.