ഇന്ത്യന്‍ താരങ്ങള്‍ക്ക് നേരെ നടന്ന വംശീയാധിക്ഷേപത്തില്‍ പ്രതികരണവുമായി ക്രിക്കറ്റ് താരം വിരാട് കോഹ്ലി. വംശീയമായി താരങ്ങളെ അധിക്ഷേപിക്കുന്നതിനെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് വിരാട് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘വംശീയാധിക്ഷേപത്തെ ശക്തമായി അപലപിക്കുന്നു. ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഒരു റൗഡി സംസ്കാരത്തിന്റെ ഭാഗമാണിത്. ക്രിക്കറ്റ് മൈതാനത്തില്‍ തന്നെ ഇത് നടന്നത് അത്യധികം വേദനയുണ്ടാക്കുന്നു’, വിരാട് ട്വിറ്ററിലഴുതി.
അതേസമയം സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ താരങ്ങള്‍ വംശീയാധിക്ഷേപം നേരിട്ട സംഭവ ത്തില്‍ അപലപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി). ക്രിക്കറ്റ് ഓസ്ട്രേലിയയോട് വിശദമായ റിപ്പോര്‍ട്ട് ഐസിസി ആവശ്യപ്പെട്ടു.