വി എസ് അച്യുതാനന്ദന് ഭരണ പരിഷ്കാര കമ്മീഷന് അധ്യക്ഷസ്ഥാനം ഒഴിയുന്നു. സ്ഥാനം ഒഴിയുന്നതിന് മുന്നോടിയായി വി എസ് കവടിയാറിലെ ഔദ്യോഗിക വസതി ഒഴിഞ്ഞു. ബാര്ട്ടന് ഹില്ലിലെ വീട്ടിലേക്ക് വി എസ് ഇന്നലെ താമസം മാറി. ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണ് വി എസ് സ്ഥാനം ഒഴിയുന്നത്.
2016 ജൂലൈയിലാണ് കാബിനറ്റ് പദവിയോടെ ഭരണപരിഷ്കാര കമ്മിഷന് അധ്യക്ഷനായി വിഎസ് ചുമതലയേറ്റത്. അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ സ്ഥാനം ഒഴിയാനാണ് വി എസിന്റെ തീരുമാനം.