കര്‍ഷക വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ ഒറ്റക്കെട്ടായി ചെറുക്കണമെന്ന് ബിനോയ് വിശ്വം എം.പി.
ഓള്‍ കേരള മില്‍മ ഓഫീസ്സേഴ്‌സ് അസോസിയേഷന്‍ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് എംപി വിഷയത്തില്‍ ആഹ്വാനമുന്നയിച്ചത്.
രാജ്യത്തു നടന്നു വരുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഓള്‍ കേരള മില്‍മ ഓഫീസ്സേഴ്‌സ് അസോസിയേഷന്‍ നടത്തിയ പ്രതിഷേധ സംഗമം ഓണ്‍ലൈനില്‍ ഉദ്ഘാടന കര്‍മ്മം ബഹു. ശ്രീ ബിനോയ് വിശ്വം എം.പി. നിര്‍വ്വഹിച്ചു. 07.01.2021 രാവിലെ 9.45 ന് കേരളത്തിലെ എല്ലാ ജില്ലകളിലെയും മില്‍മ ഹെഡ് ഓഫീസിനും, ഡെയറികള്‍ക്കും മുന്‍പില്‍ കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ മില്‍മയിലെ ഓഫീസര്‍മാര്‍ പ്രതിഷേധസംഗമം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് നടത്തി. മലബാര്‍ മേഖലാ യൂണിയന്‍ മില്‍മ ഓഫീസ്സേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ ശ്രീ.സജീഷ്, ശ്രീ. അനില്‍ കുമാര്‍, ശ്രീ. സുരേഷ്‌കുമാര്‍, എറണാകുളം മേഖലാ യൂണിയന്‍ ഭാരവാഹികളായ ശ്രീ. സജിത്, ശ്രീ. ടോമി ജോസഫ്, ശ്രീ. പ്രസാദ് റാവു, തിരുവനന്തപുരം മേഖലാ യൂണിയന്‍ മില്‍മ ഓഫീസ്സേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ ശ്രീ.കുഞ്ഞുമോന്‍, ശ്രീ.ഷൈന്‍, ശ്രീ. രാജീവ്, ശ്രീ. സുരേഷ് എസ് എന്നിവര്‍ നേതൃത്വം നല്‍കി. ഓള്‍ കേരള മില്‍മ ഓഫീസ്സേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ശ്രീ. തോമസ് എബ്രഹാം പങ്കെടുത്ത എല്ലാ ഭാരവാഹികള്‍ക്കും അംഗങ്ങള്‍ക്കും നന്ദി രേഖപ്പെടുത്തി.