കോഴിക്കോട്: പെര്‍മിറ്റില്ലാതെ സര്‍വീസ് നടത്തിയ 7 ബസുകള്‍ ഇന്നലെ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. കല്ലട ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പരിശോധന. ദീര്‍ഘദൂര ബസുകള്‍ പുറപ്പെടുന്ന പാളയത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും പരിശോധന നടത്തി. പെര്‍മിറ്റില്ലാതെ സര്‍വീസ് നടത്തിയ 7 ബസുകളില്‍ നിന്നായി 35000 രൂപ പിഴ ഈടാക്കി. എംവിഐ മാരായ സനല്‍ വി.മണപ്പള്ളി, പി.രന്ദീപ്, എഎംഎവിഐ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.