പന്നിക്കോട് എയുപി സ്കൂളില്‍ വായനാദിനത്തിന്റെ ഭാഗമായി പുസ്തക തൊട്ടില് ഒരുക്കി. സ്കൂള്‍ ലൈബ്രറിയിലേക്കായി വിദ്യാര്‍ത്ഥികള്‍ കൊണ്ടുവന്ന പുസ്തകങ്ങള്‍ തൊട്ടിലില്‍ നിക്ഷേപിച്ചു. മാനേജര്‍ സി.കേശവന് നമ്പൂതിരി ഉദ്ഘാടനം നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് ബഷീര്‍ പാലാട്ട് അധ്യക്ഷത വഹിച്ചു. മുക്കം പ്രസ് ക്ലബ് പ്രസിഡന്റ് സി.ഫൈസല്‍ ബാബു മുഖ്യാഥിതിയായി. പ്രധാനാധ്യാപിക വിപി ഗീത,പി.സെയ്ദ്, ഹക്കീം കളന്തോട്,രമ്യ സുമോദ്, റഫീഖ് ബാബു, റീജഗിരീഷ്, സുബൈദ, റസീന മജീദ്, എന്നിവര്‍ നേതൃത്വം നല്കി