Kerala News

ടൈലർ വിശ്വേട്ടനും ടൈലറിംഗ് ജീവിതവും

കുന്ദമംഗലം മുക്കം വയനാട് റോഡിൽ ആണ് 74ക്കാരൻ മേക്കാനാ വിശ്വൻ എന്ന് അറിയപ്പെടുന്ന വിശ്വേട്ടന്റെ തയ്യൽ കട.ഏകദേശം 1964 ൽ ആണ് അദ്ദേഹം ഈ ജോലിയിൽ പ്രവേശിക്കുന്നത്.ഭാര്യയും 3 മക്കളും അടങ്ങുന്ന കൊച്ചു കുടുംബം ആണ് ഉള്ളത്.വരട്ടിയാക്കൽ ചാത്തങ്കാവിൽ മേക്കൊന വിശ്വൻ എന്നാണ് പൂർണമായ വിലാസം൦.
മദ്രാസ് ബ്രോഡ്‍വെയിൽ പഞ്ചാബികളുടെ റെഡി മെയ്ഡ് കമ്പനിയിൽ പാന്റ്സ് വർക്കർ ആയി ഈ തൊഴിൽ രംഗത്തേക്കിറങ്ങുന്നത്,അവിടെ നിന്നും ബോംബയിൽ എത്തുകയും ഏകദേശം 2 വർഷത്തോളം അവിടെ ഒരു കമ്പനിയിൽ തയ്യൽ ജോലിയുമായി നിന്നു പിന്നീട് 69 കാലഘട്ടത്തിൽ തിരിച്ചു വന്ന് വീണ്ടും ഇവിടെ തയ്യൽ ജോലിയുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു.

ഈ ജോലിയെ ഇത്രയേറെ ആത്മാർത്ഥതയോടെ കാണുന്ന അപൂർവ്വം ചിലരിൽ ഒരാളാണ് വിശ്വേട്ടൻ. അദ്ദഹത്തിൻ്റെ ആഗ്രഹം ഞാൻ തയ്ച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ മരിക്കണം എന്നുള്ളതാണ് ”വിശ്വേട്ടൻ പറയുന്നു,.
ഏതാണ്ട് 58വർഷക്കാലമായി ഈ ജോലിയുമായി തന്നെ യാണ് ഇദ്ദേഹം മുന്നോട്ട് പോകുന്നത്. മറ്റൊരു ജോലിയും ചെയ്തിട്ടില്ല മറ്റൊന്നും അറിയേല്ല എന്ന് അദ്ദേഹം പറഞ്ഞു.
കാലത്തിന്റെ മാറ്റം ആളുകളിൽ ഒരുപാട് വ്യത്യാസങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്,ഇന്ന് ആളുകൾ ഏറ്റവും കൂടുതകൾ റെഡി മെയ്ഡ് വസ്ത്രങ്ങളിൽ തല്പരരാണ്.എന്നാലും വിശ്വേട്ടൻ തന്നെ തയ്ക്കണം ഇദ്ദേഹം തന്നെ മതി എന്ന് പറയുന്ന ഒരുകൂട്ടം ആളുകളും ഉണ്ട്.അത്തരം കാര്യങ്ങൾ ഈ ജോലിയിൽ അദ്ദേഹത്തിന് ഒരുപാട് സന്തോഷം നൽകുന്ന കാര്യം കൂടിയാണ്.
അക്കാലത്ത് കണക്കനുസരിച്ച് ഏകദേശം ഒരു മുണ്ട് കര തയ്ക്കുന്നതിൽ10 പൈസ യായിരുന്നു കൂലി എന്നത് അദ്ദേഹം ഓർത്തെടുക്കുന്നു. കൂടാതെ ഷർട്ടിന് അന്നത്തെ കൂലിയനുസരിച്ച് 1 രൂപ30 പൈസ ആണെന്ന് വിശ്വേട്ടൻ പറയുന്നു.എന്നാൽ ഇന്നത്തെ കാലത്തേക്ക് മാറുമ്പോൾ അതിന് 250 രൂപ ഷർട്ടിന് ,300 രൂപ പാൻ്റിനും .വർഷാവർഷം കടയുടെ വാടക കൂടുന്നു തയ്യൽ മിഷനിൽ മാറ്റം വന്നു ഇപ്പോൾ കരണ്ടിൽ പ്രവർത്തിക്കുന്ന മിഷനിലാണ് തയ്യൽ ജോലികൾ നടത്തുന്നത് ചെറിയ ചെറിയ മാറ്റങ്ങൾ ജോലിയിലും വന്നു എങ്കിലും പഴമയുടെ പുതുമയോടെ ആണ് ഇദ്ദേഹം വസ്ത്രങ്ങൾ തയ്ക്കുന്നത്.അന്നത്തെ കാലത്തേ കെ ജി ജോർജിന്റെ മണ്ണ് എന്ന സിനിമയിൽ സോമനുവേണ്ടി ഒരു മണിക്കൂർ കൊണ്ട് ഷർട്ട് തയ്ച്ച ഓർമ്മയടക്കം അദ്ദേഹം ജനശബ്ദത്തോട് പങ്കുവെക്കുന്നു. കുന്ദമംഗ ലത്തുകാരുടെ സ്വന്തം വിശ്വേട്ടൻ എഴുപത്തിനാലിലും തൻ്റെ ജോലി തുടരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!