National News

കർഷക പ്രക്ഷോഭം; 24 മണിക്കൂർ റിലേ നിരാഹാര സത്യാഗ്രഹം ആരംഭിച്ച് കർഷക നേതാക്കൾ

Farmers' Protest Live Updates: Will create protest sites across UP, says  farmer leader - India Today

ഡൽഹി അതിർത്തിയിൽ 24 മണിക്കൂർ റിലേ നിരാഹാര സത്യാഗ്രഹം ആരംഭിച്ച് കർഷക നേതാക്കൾ. കാർഷിക നിയമങ്ങൾ പിൻവലിക്കും വരെ റിലേ നിരാഹാരം തുടരാനാണ് തീരുമാനം.
സിംഗു അതിർത്തിയിൽ പതിനൊന്ന് കർഷക സംഘടനകളുടെ നേതാക്കളാണ് ഇന്ന് നിരാഹാരമിരിക്കുന്നത്. അതേസമയം, ചർച്ചയ്ക്ക് ക്ഷണിച്ച് കൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ കത്തിന് കർഷക സംഘടനകൾ ഇന്ന് മറുപടി നൽകും. കത്തിൽ പുതുതായി ഒന്നുമില്ലെന്നാണ് സംഘടനകളുടെ പൊതുവികാരം.

കാർഷിക നിയമങ്ങൾ പിൻവലിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ കേന്ദ്രം ആദ്യം നിലപാട് വ്യക്തമാക്കണമെന്ന ആവശ്യത്തിൽ കർഷക സംഘടനകൾ ഉറച്ചുനിൽക്കുകയാണ്. കർഷക ഉപരോധത്തെ തുടർന്ന് ഡൽഹി- മീററ്റ്, ഡൽഹി- ജയ്പൂർ ദേശീയപാതകൾ ഭാഗികമായി അടഞ്ഞുകിടക്കുകയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!