Kerala News

അറിയിപ്പുകള്‍

A Big Thank You with big announcements - Centre for Weight Loss

മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ താത്കാലിക നിയമനം


തിരുവനന്തപുരം ജില്ലയിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ വിഭാഗത്തില്‍ മള്‍ട്ടിപര്‍പ്പസ് ഹെല്‍പ്പര്‍ (വനിതകള്‍ മാത്രം) തസ്തികയില്‍ രണ്ട് താത്കാലിക ഒഴിവ് നിലവിലുണ്ട്. എട്ടാം ക്ലാസ് യോഗ്യതയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം, 2020 ഒക്ടോബര്‍ എട്ടിന് പ്രായം 18-41നും മദ്ധ്യേ. പ്രതിമാസ ശമ്പളം 8,000 രൂപ.
ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ 18ന് മുന്‍പ് നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യണം.
പി.എന്‍.എക്സ്. 3888/2020

വനിത സെക്യൂരിറ്റി ഗാര്‍ഡ് താല്‍കാലിക നിയമനം


തിരുവനന്തപുരം ജില്ലയിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ വിഭാഗത്തില്‍ സെക്യൂരിറ്റി ഗാര്‍ഡ് (വനിതകള്‍ മാത്രം) തസ്തികയില്‍ രണ്ട് താല്‍കാലിക ഒഴിവുണ്ട്. എട്ടാം ക്ലാസ് യോഗ്യതയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. വൈകിട്ട് അഞ്ചു മുതല്‍ രാവിലെ ഒന്‍പതുവരെയാണ് ജോലിയുടെ സമയക്രമം. 2020 ഒക്ടോബര്‍ എട്ടിന് 18-41 നും മധ്യേ പ്രായമുള്ളവരായിരിക്കണം. ശമ്പളം പ്രതിമാസം 8,000 രൂപ. വിദ്യാഭ്യാസ യോഗ്യത, തൊഴില്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഉദ്യോഗാര്‍ഥികള്‍ അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ 18നു മുമ്പ് നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.
പി.എന്‍.എക്സ്. 3889/2020

സ്‌കോള്‍-കേരള; പ്ലസ് വണ്‍ പ്രവേശന തിയതി നീട്ടി


സ്‌കോള്‍-കേരള മുഖേന 2020-22 ബാച്ചിലേക്കുള്ള ഹയര്‍ സെക്കന്‍ഡറി കോഴ്സുകളുടെ ഒന്നാം വര്‍ഷ പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്യാനുള്ള സമയം നീട്ടി. പിഴയില്ലാതെ 23 വരെയും 60 രൂപ പിഴയോടെ 30 വരെയും ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്ട്രേഷനും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കും www.scolekerala.org സന്ദര്‍ശിക്കുക. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തിയശേഷം അപേക്ഷയുടെ പ്രന്റൗട്ടും അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം എക്സിക്യൂട്ടീവ് ഡയറക്ടര്‍, സ്‌കോള്‍-കേരള, വിദ്യാഭവന്‍, പൂജപ്പുര.പി.ഒ, തിരുവനന്തപുരം-12 എന്ന വിലാസത്തില്‍ സ്പീഡ്/രജിസ്റ്റേര്‍ഡ് തപാലില്‍ അയയ്ക്കണം. വിശദാംശങ്ങള്‍ക്ക് സംസ്ഥാന/ജില്ലാ ഓഫീസുകളിലെ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണം.
പി.എന്‍.എക്സ്. 3890/2020

46 പുതിയ സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടങ്ങള്‍ നാടിന് സമര്‍പ്പിച്ചു; 79 സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണത്തിന് തുടക്കമായി


സംസ്ഥാനത്ത് പുതിയതായി നിര്‍മിച്ച 46 സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടങ്ങള്‍ നാടിന് സമര്‍പ്പിച്ചു. 79 സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണത്തിന് തുടക്കവുമായി. ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സില്‍ നിര്‍വഹിച്ചു.
രണ്ടു ഘട്ടങ്ങളിലായി 124 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 54 എണ്ണത്തിന്റെ ശിലാസ്ഥാപനവും നേരത്തെ നടന്നിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് തലയുയര്‍ത്തിപ്പിടിക്കാനായെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് സമൂഹത്തില്‍ വലിയ ആത്മവിശ്വാസം ഉണ്ടാക്കി. പൊതുവിദ്യാലയങ്ങളുടെ അഭിവൃദ്ധി മതനിരപേക്ഷ ജനാധിപത്യ സമൂഹത്തെ വളര്‍ത്താന്‍ ഉപകരിക്കും.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും മറ്റു മൂന്നു മിഷനുകളും പ്രഖ്യാപിച്ച വേളയില്‍ ഇതിലെന്താണ് കാര്യമെന്ന് ചിന്തിച്ച അപൂര്‍വം ചിലരുണ്ട്. എന്നാല്‍ നാടിന്റെയാകെ സഹകരണത്തോടെ അവരുടെയൊക്കെ കണ്ണഞ്ചിപ്പിക്കുന്ന നേട്ടം പൊതുവിദ്യാഭ്യാസ മേഖലയില്‍ കൈവരിക്കാനായി. കഴിഞ്ഞ നാലര വര്‍ഷത്തിനിടെ നിരവധി ക്ളാസ് മുറികള്‍ ഹൈടെക്കായി. സ്‌കൂള്‍ ലാബുകള്‍ നവീകരിക്കപ്പെട്ടു. അധ്യായനം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനായി. പൊതുവിദ്യാലയങ്ങളില്‍ നിന്നകന്ന ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെ വീണ്ടും ആകര്‍ഷിക്കാനായി.
കേരളീയ സമൂഹം കുട്ടികളുടെ വിദ്യാഭ്യാസത്തിന് വലിയ പരിഗണനയാണ് നല്‍കുന്നത്. നാലരവര്‍ഷം മുമ്പ് വരെ പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികളെ അയയ്ക്കാന്‍ രക്ഷിതാക്കള്‍ മടിച്ചിരുന്നു. നാട്ടിലുണ്ടായ പൊതുവായ മാറ്റങ്ങള്‍ സ്‌കൂളുകളിലുണ്ടാകാതിരുന്നതാണ് കാരണം. അക്കാഡമിക് തലത്തിലുണ്ടായ മുന്നേറ്റമാണ് നീതി ആയോഗിന്റെ പഠനത്തില്‍ കേരളത്തെ ഒന്നാമതെത്തിച്ചത്. ഇത് നാടാകെ ആഗ്രഹിച്ച കാര്യമാണ്. ഇത് നിലനിര്‍ത്തണമെന്നും മുന്നോട്ടു പോകണമെന്നുമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
46 വിദ്യാലയങ്ങളില്‍ അഞ്ച് കോടി കിഫ്ബി ധനസഹായത്തോടെയുളള ആറ് വിദ്യാലയങ്ങളും മൂന്ന് കോടി കിഫ്ബി ധനസഹായത്തോടെയുളള ആറ് സ്‌കൂളുകളും, നബാര്‍ഡ്, പ്ലാന്‍ ഫണ്ട്, സമഗ്രശിക്ഷ കേരളം, ജനപ്രതിനിധികളുടെ ആസ്തി വികസന ഫണ്ട് എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ച 34 വിദ്യാലയങ്ങളുമുണ്ട്. ഇതില്‍ പൈതൃക സംരക്ഷണ പദ്ധതിയില്‍പ്പെടുത്തി പുനര്‍നിര്‍മ്മാണം നടത്തിയ അട്ടക്കുളങ്ങര ഗവ. സെന്‍ട്രല്‍ ഹൈസ്‌കൂളും ഉള്‍പ്പെടുന്നു. ശിലാസ്ഥാപനം നടത്തുന്ന 79 വിദ്യാലയങ്ങളില്‍ കിഫ്ബി ധനസഹായത്തോടെ കില എസ്.പി.വിയായ 41 വിദ്യാലയങ്ങള്‍, മറ്റു എസ്.പി.വികള്‍ നിര്‍മ്മാണച്ചുമതലയുളള അഞ്ച് വിദ്യാലയങ്ങള്‍, നബാര്‍ഡ്, പ്ലാന്‍ ഫണ്ട്, സമഗ്രശിക്ഷാ ഫണ്ട് എന്നിവ പ്രയോജനപ്പെടുത്തി 33 വിദ്യാലയങ്ങള്‍ ഉള്‍പ്പെടുന്നു.
പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ധനമന്ത്രി ഡോ. ടി. എം. തോമസ് എസക്ക് മുഖ്യാതിഥിയായിരുന്നു. മന്ത്രിമാരായ എ. കെ. ബാലന്‍, പി. തിലോത്തമന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.
പി.എന്‍.എക്സ്. 3891/2020

മത്സ്യ മാര്‍ക്കറ്റുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് (നവംബര്‍ അഞ്ചിന്) തുടക്കം

ആദ്യഘട്ടത്തില്‍ നവീകരിക്കുക 13.97 കോടി ചെലവില്‍ ആറ് മാര്‍ക്കറ്റുകള്‍
സംസ്ഥാനത്തെ ആറ് മാര്‍ക്കറ്റുകളുടെ 13.97 കോടി രൂപ ചെലവിലുള്ള നവീകരണ പ്രവര്‍ത്തനം ഇന്ന് (നവംബര്‍ അഞ്ചിന്) രാവിലെ 10.30 ന് ഫിഷറീസ്, മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും.
സംസ്ഥാനത്തെ 65 മാര്‍ക്കറ്റുകള്‍ 193 കോടി രൂപ ചെലവില്‍ നവീകരിക്കുന്നതിന്റെ ഭാഗമായാണ് ആദ്യഘട്ടത്തില്‍ ആറ്് മാര്‍ക്കറ്റുകള്‍ തിരഞ്ഞെടുത്തിട്ടുള്ളത്. കിഫ്ബി ഫണ്ട് ലഭ്യമാക്കിയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ പുത്തന്‍ചന്ത മാര്‍ക്കറ്റിന് 2.15 കോടി രൂപയും, നടുക്കാട് മാര്‍ക്കറ്റിന് 2.13 കോടി രൂപയും, പനച്ചമൂട് മാര്‍ക്കറ്റിന് 4.62 കോടി രൂപയും കൊല്ലം ജില്ലയിലെ കടപ്പാക്കട മാര്‍ക്കറ്റിനായി 1.50 കോടി രൂപയും, തങ്കശ്ശേരി മാര്‍ക്കറ്റിന് 2.10 കോടി രൂപയും, മൂന്നാംകുറ്റി മാര്‍ക്കറ്റിന് 1.40 കോടി രൂപയുമാണ് ചെലവഴിക്കുന്നത്.
ഗുണമേന്‍മയും ശുചിത്വവുമുള്ള മത്സ്യം ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനും, മത്സ്യത്തൊഴിലാളികളുടെ വരുമാനത്തില്‍ ആനുപാതികമായ വര്‍ദ്ധനവ് സൃഷ്ടിക്കുന്നതിനും, മത്സ്യ വിപണന ശൃംഖല വിപുലീകരിക്കുന്നതിനുമാണ് ആധുനിക സജ്ജീകരണങ്ങളോടുകൂടിയ മത്സ്യമാര്‍ക്കറ്റുകളുടെ നവീകരണം ലക്ഷ്യമിടുന്നത്.
മാര്‍ക്കറ്റുകളില്‍ റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍, ബുച്ചര്‍ സ്റ്റാളുകള്‍, കോള്‍ഡ് സ്റ്റോറേജ് സംവിധാനം, പ്രിപ്പറേഷന്‍ മുറി, ശുചി മുറി, ലോഡിംഗ് സംവിധാനം എന്നിവ ഉണ്ടാകും.
ഓരോ മാര്‍ക്കറ്റ് സ്റ്റാളിലും സ്റ്റെയിന്‍ലെസ് സ്റ്റീലില്‍ നിര്‍മ്മിച്ച ഡിസ്പ്ലേ ടേബിളുകള്‍, സ്റ്റീല്‍ സിങ്കുകള്‍ എന്നിവ ഉണ്ടാകും.
രണ്ട് ബ്ലോക്കുകളായാണ് മാര്‍ക്കറ്റുകളുടെ രൂപകല്‍പ്പന. ആവശ്യത്തിന് വായുവും വെളിച്ചവും ലഭിക്കുന്ന വിധമാണ് ഡിസൈന്‍ തയ്യാറാക്കിയിട്ടുള്ളത്. തറയില്‍ ആന്റിസ്‌കിഡ് ഇന്‍ഡസ്ട്രിയല്‍ ടൈലുകളാണ് പാകുന്നത്.
ആധുനിക സൗകര്യങ്ങളോടെ ടോയിലെറ്റുകള്‍, ഇന്റര്‍ലോക്കിംഗ് പാകിയ പാര്‍ക്കിംഗ്, ഫ്രീസര്‍, മതിയായ ഡ്രെയിനേജ് സംവിധാനങ്ങള്‍, മലിനജല സംസ്‌കരണ പ്ലാന്റ് എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തീരദേശ വികസന കോര്‍പ്പറേഷനാണ് പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി. ആറ് മാസത്തിനുള്ളില്‍ മാര്‍ക്കറ്റ് നിര്‍മ്മാണം പൂര്‍ത്തീകരിക്കും.
എം.എല്‍.എമാരായ അഡ്വ. വി. ജോയ്, അഡ്വ. ഐ.ബി. സതീഷ്, സി.കെ. ഹരീന്ദ്രന്‍, എന്‍. നൗഷാദ്, എം. മുകേഷ്, കൊല്ലം മേയര്‍ ഹണിബഞ്ചമിന്‍, തിരുവനന്തപുരം ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാം, പഞ്ചായത്ത് ഡയറക്ടര്‍ ഡോ. പി.കെ.ജയശ്രീ, ഫിഷറീസ് ഡയറക്ടര്‍ സി.എ. ലത എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!