സൗബിന് ഷാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ തിരക്കഥയില്‍ ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ഗള്‍ഫ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സലിംകുമാറും ഹരിശ്രീ യൂസഫുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ഇവരെ കൂടാതെ യാസ്മിന എന്ന റഷ്യന്‍ യുവതിയും ഒരു പൂച്ചയും മൂന്ന് കുട്ടികളും കഥയുടെ ഭാഗമാകുന്നു.
ആലുവക്കാരനായ ഗ്രോസറി നടത്തിപ്പുകാരന് ദസ്തഗീറായാണ് ചിത്രത്തില്‍ സൗബിന് എത്തുന്നത്. ദസ്തഗീറിന്റെയും ഭാര്യയുടെയും മൂന്ന് മക്കളുടെയും കഥ പറയുന്ന ചിത്രത്തിന് തിരക്കഥ എഴിതിയിരിക്കുന്നത് ഡോ. ഇക്ബാല്‍ കുറ്റിപ്പുറമാണ്. ‘അറബിക്കഥ’, ‘ഡയ്മണ്ട് നെക്ലേസ്’, ‘വിക്രമാദിത്യന്’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ലാല്‍ജോസിനുവേണ്ടി ഇക്ബാല്‍ എഴുതുന്ന നാലാമത്തെ തിരക്കഥ കൂടിയാണ് ഈ ചിത്രത്തിന്റേത്.
ഛായാഗ്രഹണം – അജ്മല്‍ ബാബു, നിര്‍മ്മാണം – തോമസ് തിരുവല്ല ഫിലിംസ്, വരികള്‍ – സുഹൈല്‍ കോയ, സംഗീതം – ജസ്റ്റിന് വര്‍ഗ്ഗീസ്സ്, കല – അജയന് മങ്ങാട്, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യൂം ഡിസൈന്‍ – സമീറ സനീഷ്, സ്റ്റില്‍സ് – ജയപ്രകാശ് പയ്യന്നൂര്‍, എഡിറ്റിങ് – രഞ്ജന്‍ എബ്രാഹം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – രഘു രാമ വര്‍മ്മ, പ്രൊഡക്ഷന്‍ കണ്ട്രോളര് – രഞ്ജിത്ത് കരുണാകരന്, വിതരണം – എല്‍ ജെ ഫിലിംസ്.