National News

ഡൽഹി എയിംസിൽ നഴ്​സുമാരുടെ സമരം ശക്തി പ്രാപിക്കുന്നു;കേന്ദ്രസർക്കാർ ചർച്ച നടത്തി പരിഹാരം കാണണമെന്ന് ആവിശ്യം

AIIMS Delhi nurses on indefinite strike against contract terms | India News  | English Manorama

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്​ ഡൽഹി എയിംസിൽ നഴ്​സുമാർ നടത്തിവരുന്ന സമരം ശക്തിപ്രാപിക്കുന്നു.കേന്ദ്രസർക്കാർ ചർച്ച നടത്തി പരിഹാരം കാണണമെന്നാണ്​ നഴ്​സുമാരുടെ ആവശ്യം. സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ മലയാളി നഴ്​സുമാർ ഉൾപ്പെടെ നിരവധിപേർക്ക്​ പരിക്കേറ്റു. പൊലീസ്​ ബാരിക്കേഡ്​ മറിഞ്ഞുവീണ്​ ഒരു നഴ്​സിന്​ പരിക്കേൽക്കുകയും​ ചെയ്​തു.പൊലീസും സമരക്കാരും തമ്മിൽ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. പൊലീസ്​ സമരം ചെയ്യുന്ന സ്​ഥലത്തെത്തി നഴ്​സുമാരെ നീക്കാൻ ശ്രമിച്ചതാണ്​ സംഘർഷത്തിന്​ കാരണം. ആറാം ശമ്പള പരിഷ്​കരണ കമീഷൻ നിർദേശിച്ച ശമ്പളം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്​ നഴ്​സുമാരുടെ സമരം. തിങ്കളാഴ്​ച വൈകി​ട്ടാണ്​ എയിംസ്​ വളപ്പിൽ നഴ്​സുമാർ അനിശ്ചിതകാല സമരം ആരംഭിച്ചത്​. രാവിലെയും സമരം നീണ്ടതോടെ പൊലീസ്​ ഇടപെടുകയായിരുന്നു.ഒ.പിയടക്കം ബഹിഷ്​കരിച്ചാണ്​ സമരം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!