മുക്കം: ദുരന്ത മേഖലകളിൽ രക്ഷാ പ്രവർത്തനത്തിന് സഹായിക്കാൻ മുക്കം അഗ്നിശമന സേന സന്നദ്ധ പ്രവർത്തകരെ തേടുന്നു . താത്പര്യമുള്ള ആളുകളെ ഉൾപ്പെടുത്തി കമ്മ്യൂണിറ്റി റസ്ക്യൂ വോളണ്ടിയർ ടീമുകൾ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുക്കം ഫയർ ഫോഴ്സ് മലയോര മേഖലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മാസങ്ങൾക്ക് മുൻപ് കത്തു നൽകിയിരുന്നു. ദുരന്തം ഉണ്ടാകുമ്പോൾ ശാസ്ത്രീയ പരിശീലനം നേടിയ രക്ഷാപ്രവർത്തകരുടെ അഭാവം വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത് മറികടക്കാനാണ് അഗ്നിശമന സേനയുടെ പദ്ധതി. ഇങ്ങനെ രൂപീകരിക്കുന്ന റസ്ക്യൂ വോളണ്ടിയർ ടീമുകൾക്ക് ഘട്ടംഘട്ടമായി രക്ഷാപ്രവർത്തനത്തിൽ പരിശീലനം നൽകാനും ദുരന്ത മേഖലകളിൽ ഇവരുടെ സേവനങ്ങൾ ഉപയോഗപ്പെടുത്താനുമായിരുന്നു തീരുമാനം.
എന്നാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വിഷയത്തില്‍ യാതൊരു നടപടിയും എടുത്തിട്ടില്ല എന്നും ഉദ്യോഗസ്ഥര്‍ പറയുന്നു