തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ കാന്‍ഡിഡേറ്റ് സെറ്റിംഗ് ഡിസംബര്‍ 10, 11 തീയതികളില്‍ രാവിലെ 9 മണി മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ഡിവിഷനുകളിലെ സ്ഥാനാര്‍ത്ഥികളോ പ്രതിനിധികളോ പങ്കെടുക്കണം. സ്‌ട്രോംഗ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെ പേരുകളും ചിഹ്നവുമടങ്ങിയ ലേബലുകള്‍ ക്രമീകരിക്കുന്ന പ്രക്രിയയാണ് കാന്‍ഡിഡേറ്റ് സെറ്റിങ്.
കോഴിക്കോട് കോര്‍പ്പറേഷന്റെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ തയ്യാറാക്കല്‍ (ഇവിഎം സെറ്റിംഗ്) നടക്കാവ് ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലും രാമനാട്ടുകര മുന്‍സിപ്പാലിറ്റി പരിധിയില്‍ വരുന്ന ഡിവിഷനുകളുടെ ഇ വി എം സെറ്റിംഗ് ഫറോക്ക് കോളേജ് ഓഡിറ്റോറിയത്തിലും മുക്കം മുന്‍സിപ്പാലിറ്റിയുടെ പരിധിയില്‍ വരുന്ന ഡിവിഷനുകളുടെ ഇ വി എം സെറ്റിംഗ് നീലേശ്വരം ഗവ ഹയര്‍ സെക്കന്ററി സ്‌കൂളിലും നടക്കും.
ഫറോക്ക് മുന്‍സിപ്പാലിറ്റിയുടെ പരിധിയില്‍ വരുന്ന ഡിവിഷനുകളുടെ ഇ വി എം സെറ്റിംഗ് ഫറോക്ക് മുസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും. കൊയിലാണ്ടി നഗരസഭ സെന്ററിന്റെ ഇവിഎം സെറ്റിംഗ് കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും പയ്യോളി നഗരസഭയുടെത് പയ്യോളി ടെക്നിക്കല്‍ സ്‌കൂളിലും വടകര മുനിസിപ്പാലിറ്റിയുടെ ഇവിഎം സെറ്റിംഗ് വടകര ടൗണ്‍ഹാളിലും കൊടുവള്ളി നഗരസഭയുടെ ഇ വി എം സെറ്റിംഗ് കൊടുവള്ളി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലും നടക്കും.
ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന നടുവണ്ണൂര്‍, ഉള്ളിയേരി, കോട്ടൂര്‍, ബാലുശ്ശേരി, കൂരാച്ചുണ്ട്, ഉണ്ണികുളം, പനങ്ങാട് ഗ്രാമപഞ്ചായത്തുകളിലെ ഇവിഎം സെറ്റിംഗ് ബാലുശ്ശേരി ഗവണ്‍മെന്റ് ഹൈസ്‌കൂളിലും ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കക്കോടി, ചേളന്നൂര്‍, കാക്കൂര്‍, നന്മണ്ട, നരിക്കുനി, തലക്കുളത്തൂര്‍ ഗ്രാമ പഞ്ചായത്തുകളുടേത് വെസ്റ്റ് ഹില്‍ ഗവണ്‍മെന്റ് പോളിടെക്നിക് കോളേജിലും നടക്കും.
കുന്ദമംഗലം ബ്ലോക്ക് പരിധിയില്‍ വരുന്ന മാവൂര്‍, പെരുമണ്ണ, കുരുവട്ടൂര്‍, ചാത്തമംഗലം, കൊടിയത്തൂര്‍, പെരുവയല്‍, കാരശ്ശേരി, കുന്ദമംഗലം
പഞ്ചായത്തുകളുടേത് മലബാര്‍ ക്രിസ്ത്യന്‍ കോളേജിലും കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഒളവണ്ണ, കടലുണ്ടി പഞ്ചായത്തുകളുടേത് സാമൂതിരി ഹയര്‍ സെക്കന്ററി സ്‌കൂളിലും നടക്കും.
പേരാമ്പ്ര ബ്ലോക്കിന് കീഴിലെ ചെറുവണ്ണൂര്‍ , നൊച്ചാട്, ചങ്ങരോത്ത്, കായണ്ണ, കൂത്താളി,പേരാമ്പ്ര, ചക്കിട്ടപ്പാറ പഞ്ചായത്തുകളുടെ ഇവിഎം സെറ്റിംഗ് പേരാമ്പ്ര സി കെ ജി മെമ്മോറിയല്‍ ഗവണ്മെന്റ് കോളേജിലും തോടന്നൂര്‍ ബ്ലോക്ക് പരിധിയിലെ ആയഞ്ചേരി, വില്യാപ്പള്ളി, മണിയൂര്‍, തിരുവള്ളൂര്‍ പഞ്ചായത്തുകളുടേത് വടകര സെന്റ് ആന്റണീസ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും നടക്കും.
മേലടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ തുറയൂര്‍, കീഴരിയൂര്‍, തിക്കോടി, മേപ്പയൂര്‍ പഞ്ചായത്തുകളുടെ ഇവിഎം സെറ്റിംഗ് പയ്യോളി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂലും പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അത്തോളി, ചേമഞ്ചേരി, അരിക്കുളം, മൂടാടി, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തുകളുടെ ഇവിഎം സെറ്റിംഗ് കൊയിലാണ്ടി ഗവ. മാപ്പിള വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും നടക്കും.
വടകര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഴിയൂര്‍, ഒഞ്ചിയം, ചോറോട്, ഏറാമല പഞ്ചായത്തുകളുടെ ഇവിഎം സെറ്റിംഗ് മടപ്പള്ളി ഗവണ്‍മെന്റ് കോളേജിലും തൂണേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ചെക്യാട്, പുറമേരി, എടച്ചേരി,തൂണേരി, വളയം, വാണിമേല്‍, നാദാപുരം എന്നിവയുടേത് പുറമേരി കടത്തനാട് രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും നടക്കും.
കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള കുന്നുമ്മല്‍, കായക്കൊടി, കാവിലുംപാറ, കുറ്റ്യാടി, മരുതോങ്കര, വേളം, നരിപ്പറ്റ ഗ്രാമപഞ്ചായത്തുകളിലെ ഇവിഎം സെറ്റിംഗ് വട്ടോളി നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിലെ തിരുവമ്പാടി, കൂടരഞ്ഞി, കിഴക്കോത്ത്, മടവൂര്‍, കോടഞ്ചേരി, പുതുപ്പാടി, താമരശ്ശേരി, ഓമശ്ശേരി, കട്ടിപ്പാറ ഗ്രാമപഞ്ചായത്തുകളിലെ ഇവിഎം സെറ്റിംഗ് കൊടുവള്ളി കെ.എം.ഒ ഹയര്‍ സെക്കണ്ടറി സ്‌കൂളിലും നടക്കും.
സെറ്റ് ചെയ്തതിനു ശേഷം വോട്ടിങ് യന്ത്രങ്ങള്‍ സീല്‍ ചെയ്ത് വീണ്ടും സ്‌ട്രോങ് റൂമിലേക്ക് മാറ്റും.