കുന്ദമംഗലം:തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പൈങ്ങോട്ടുപുറം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്റെ നേതൃത്വത്തിൽ വിവിധ വാർഡുകൾ കേന്ദ്രീകരിച്ച് കുടുംബയോഗം സംഘടിപ്പിച്ചു. കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ചടങ്ങ് ഉദ്ഘടനം ചെയ്തു .16 ,17 18,19 ,20 21 22 എന്നീ വാർഡുകൾ കേന്ദ്രീകരിച്ചാണ് യോഗം സംഘടിപ്പിച്ചത് .
നിയോജക മണ്ഡലം പ്രസിഡന്റ നിത്യാനന്ദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ,എം സുരേഷ് മാണ്ടാട്ടിൽ സ്വാഗതം പറഞ്ഞു.
ബിജെപി സംസ്ഥാന സെക്രട്ടറി രഘുനാഥ് ,ജില്ലാ പ്രസിഡന്റ സജീവൻ ,ജില്ലാ ജനറൽ സെക്രട്ടറി ബാല സോമൻ,ബി ജെ പി ഉത്തരമേഖല സെക്രട്ടറി എൻ ടി രാമദാസ്, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി ടി പി സുരേഷ് , ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി ചക്രായുധൻ, എ സി രാജൻ ,പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ ശശീന്ദ്രൻ ,രാമദാസ് ജില്ല പഞ്ചായത്ത് സ്ഥാനാർഥി കെപി വിബിൻ ,ജില്ലാ കമ്മിറ്റി അംഗം എൻ സുരേഷ് ,സംസ്ഥാന സമിതി അംഗം ടി വാസുദേവൻ, കൂടാതെ എന്നീ വാർഡുകളിലെ മുഴുവൻ സ്ഥാനാർത്ഥികൾ അടക്കം ചടങ്ങിൽ പങ്കെടുത്തു.