
കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നയിക്കുന്ന ‘ദില്ലി ചലോ മാര്‍ച്ചി’നെ നേരിടാന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ഡല്‍ഹി പൊലീസ്. ഡല്‍ഹിയിലേക്ക് സമരക്കാര്‍ പ്രവേശിക്കുന്നത് തടയുന്നതിനായാണ് പൊലീസ് 144 ഏര്‍പ്പെടുത്തിയത്. അതേസമയം, പൊലീസ് നിരോധനാജ്ഞയെ ബദല്‍നിയമം പ്രഖ്യാപിച്ചാണ് കര്‍ഷകര്‍ സ്വാഗതം ചെയ്തത്. പൊലീസ് വിലക്കിയ ഇടങ്ങളിലേക്ക് സമരക്കാര്‍ പ്രവേശിക്കരുതെന്ന് പറയുമ്പോള്‍ കര്‍ഷകര്‍ വിലക്കിയ ഇടങ്ങളില്‍ പൊലീസ് പ്രവേശിക്കരുതെന്നാണ് പ്രതീകാത്മ 288 പ്രഖ്യാപനത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് കര്‍ഷകര്‍ വ്യക്തമാക്കുന്നു.
ഡല്‍ഹി-യുപി അതിര്‍ത്തിയിലെ ഗാസിപ്പുരിലാണ് കര്‍ഷകരുടെ പ്രതീകാത്മക നിയമ പ്രഖ്യാപനം. നിയമത്തോടുള്ള അനാദരവല്ല, മറിച്ച് സാമുഹ്യവിരുദ്ധര്‍ നുഴഞ്ഞുകയറി പ്രശ്നമുണ്ടാക്കാതിരിക്കാനാണ് കര്‍ഷകര്‍ ഒഴികെയുള്ളവര്‍ക്ക് പ്രവേശനം വിലക്കിയതെന്ന് കിസാന്‍ യൂണിയന് ദേശീയ വക്താവ് ചൗധരി രാകേഷ് ടിക്കായത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനു പിന്നാലെയാണ് സമരം വ്യാപിപ്പിക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചത്. ഇതനുസരിച്ച് ഡല്‍ഹി അതിര്‍ത്തികളിലേക്ക് കൂടുതല്‍ കര്‍ഷകര്‍ എത്തിത്തുടങ്ങിയിരുന്നു. തുടര്‍ന്നാണ് പൊലീസിനുപുറമേ ദ്രുതകര്‍മ്മസേന, ബിഎസ്എഫ്, സിആര്‍പിഎഫ് എന്നിവരെയും വിന്യസിച്ച് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
അതേസമയം, സമാധാനപരമായ മാര്‍ഗത്തില്‍ സമരം തുടരാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. നിയമങ്ങളിലെ പ്രശ്നങ്ങള്‍ രേഖാമൂലം അറിയിക്കാന്‍ ഇന്നലെ നടന്ന ചര്‍ച്ചയില്‍ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. അതിനായി ഇന്ന് യോഗം ചേര്‍ന്ന് കരട് തയ്യാറാക്കും. കാര്‍ഷിക നിയമങ്ങളിലെ ആശങ്കകള്‍ വ്യക്തമാക്കിയാകും കരട് തയ്യാറാക്കുക. കേന്ദ്ര സര്‍ക്കാര്‍ നാളെ ചര്‍ച്ച നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇന്നുതന്നെ കരട് തയാറാക്കി കേന്ദ്രത്തിന് കൈമാറുമെന്നാണ് സൂചന.

