കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന മാര്‍ച്ച് തടയാന്‍ ഡല്‍ഹി പൊലീസ്. കോണ്‍ഗ്രീറ്റ് ബാരിക്കേഡും, മണ്ണും നിറച്ച് ഡല്‍ഹി-ഹരിയാന അതിര്‍ത്തി അടക്കാനാണ് പൊലീസിന്റെ നീക്കം. ഗുരുഗ്രാം, ഫരീദാബാദ് തുടങ്ങിയയിടങ്ങളില്‍ വന്‍സുരക്ഷാസന്നാഹങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എട്ട് കമ്പനി അര്‍ദ്ധസൈനികരുടെ സേനയെയും അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് രണ്ടുദിവസത്തേക്ക് പഞ്ചാബുമായുള്ള അതിര്‍ത്തികള്‍ ഹരിയാന അടച്ചിട്ടിരിക്കുകയാണ്. രണ്ട് ദിവസത്തേക്ക് പഞ്ചാബില്‍ നിന്നം ഹരിയാനയിലേക്കും തിരിച്ചുമുള്ള ബസ് സര്‍വീസ് നിര്‍ത്തി. ഹരിയാന സര്‍ക്കാര്‍ തടഞ്ഞാല്‍ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് കര്‍ഷകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.