കുന്ദമംഗലം: കുന്ദമംഗലം പഞ്ചായത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന സ്ഥാനാർഥികളുടെ പത്രിക പൂർത്തിയായി രണ്ട് മുസ്ലിം ലീഗ് റിബൽ സ്ഥാനാർഥികളടക്കം ആറുപേരാണ് ഏഴാം വാർഡിൽ മത്സരിക്കുന്നത്. ഈ വാർഡിലാണ് ഏറ്റവും കൂടുതൽ പേർ മൽസരിക്കുന്നത്
23 സീറ്റിൽ എൽ.ഡി.എഫിൽ 11 സീറ്റിൽ സി.പി.ഐ.എമ്മും ഒരു സീറ്റിൽ സിപിഐയും രണ്ടു സീറ്റിൽ എൽജെഡിയും ആറു സീറ്റിൽ സ്വതന്ത്ര സ്ഥാനാർഥിയും ഒരു സീറ്റിൽ സിപിഐ സ്വതന്ത്രനും മൽസരിക്കും
ശേഷിക്കുന്ന ഒരു സീറ്റിൽ ജനകീയ സ്ഥാനാർഥിയെ പിന്തുണക്കും.
യുഡിഎഫിൽ 12 സീറ്റിൽ കോൺഗ്രസും ഒമ്പത് സീറ്റിൽ മുസ്ലിം ലീഗും ഒരു സീറ്റിൽ കോൺഗ്രസ് സ്വതന്ത്ര യും ഒരു സീറ്റിൽ മുസ്ലിം ലീഗ് സ്വതന്ത്ര സ്ഥാനാർഥിയും ആണ് മൽസരിക്കുന്നത്.
23വാർഡുകളിലും ബിജെപി മൽസരിക്കുന്നുണ്ട്.3 വാർഡുകളിൽ വെൽഫയർ പാർട്ടിയും 5 വാർഡുകളിൽ എസ്ഡിപിഐ ആണ് മൽസരിക്കുന്നത്. ഒരു വാർഡിൽ എസ്ഡിഡിപിഐ സ്വതന്ത്ര സ്ഥാനാർഥിയും മൽസരിക്കുന്നുണ്ട്