Kerala News

തദ്ദേശ തെരഞ്ഞെടുപ്പ്- 19 വരെ പത്രിക നല്‍കാം

Jammu and Kashmir municipal polls: 69 candidates declared elected  uncontested in first phase

തദ്ദേശസ്വയംഭരണ സ്ഥാപങ്ങളിലേക്ക് നവംബര്‍ 19 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. നവംബര്‍ 20 ന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുളള അവസാന തീയതി നവംബര്‍ 23 ആണ്. ഡിസംബര്‍ 14 ആണ് കോഴിക്കോട് ജില്ലയിലെ വോട്ടെടുപ്പ്. ഡിസംബര്‍ 23 ആണ് തിരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കേണ്ട അവസാന തീയതി.

തദ്ദേശ സ്ഥാപനത്തിലെ വരണാധികാരിയുടേയോ ഉപവരണാധികാരിയുടേയോ മുമ്പാകെവേണം പത്രിക സമര്‍പ്പിക്കേണ്ടത്. നവംബര്‍ 12 മുതല്‍ 19 വരെ അവധി ഒഴികെയുളള ദിവസങ്ങളില്‍ രാവിലെ 11 നും ഉച്ചയ്ക്ക്‌ശേഷം മൂന്നിനും ഇടക്കുളള സമയത്ത് പത്രിക സമര്‍പ്പിക്കാം. ഒരു തദ്ദേശ സ്ഥാപനത്തില്‍ മത്സരിക്കുന്നയാള്‍ ആ സ്ഥാപനത്തിലെ ഏതെങ്കിലും ഒരു വാര്‍ഡിലെ വോട്ടറായിരിക്കുകയും പത്രിക സമര്‍പ്പിക്കുന്ന തീയതിയില്‍ 21 വയസ്സ് പൂര്‍ത്തിയായിരിക്കുകയും വേണം. സ്ഥാനാര്‍ത്ഥിയെ നാമനിര്‍ദ്ദേശം ചെയ്യുന്നയാള്‍ അതേ വാര്‍ഡിലെ വോട്ടറായിരിക്കണം. സംവരണ വാര്‍ഡില്‍ മത്സരിക്കുന്നവര്‍ ആ സംവരണ വിഭാഗത്തില്‍പ്പെട്ട ആളായിരിക്കണം. പട്ടികജാതി പട്ടിക വിഭാഗത്തില്‍പ്പെട്ടവര്‍ വില്ലേജ് ഓഫീസറില്‍ നിന്നുളള ജാതി സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കേണ്ടതാണ്. സ്ഥാനാര്‍ത്ഥികള്‍ ഒരു തദ്ദേശ സ്ഥാപനത്തിലെ ഒന്നിലധികം വാര്‍ഡുകളില്‍ മത്സരിക്കാന്‍ പാടില്ല. ത്രിതല പഞ്ചായത്തുകളില്‍ ഒന്നിലധികം തലങ്ങളില്‍ മത്സരിക്കുന്നതിന് തടസ്സമില്ല. പത്രികാ സമര്‍പ്പണത്തോടൊപ്പം സെക്യൂരിറ്റി നിക്ഷേപമായി ഗ്രാമപഞ്ചായത്തിന് 1000 രൂപയും ബ്ലോക്ക് പഞ്ചായത്തിനും മുനിസിപ്പാലിറ്റിക്കും 2000 രൂപയും ജില്ലാ പഞ്ചായത്തിനും കോര്‍പ്പറേഷനും 3000 രൂപയുമാണ് അടക്കേണ്ടത്. പട്ടികജാതി പട്ടികവിഭാത്തില്‍പ്പെട്ടവര്‍ക്ക് പകുതി തുക നിക്ഷേപമായി നല്‍കിയാല്‍ മതി. ട്രഷറിയിലോ തദ്ദേശസ്ഥാപനത്തിലോ ഒടുക്കിയ രസീതോ ക്യാഷോ ഡെപ്പോസിറ്റായി നല്‍കാം.

ഓഫീസുകളില്‍ ജീവനക്കാര്‍ ഹാജരാകണം

തദ്ദേശ തെരഞ്ഞെടുപ്പു ജോലികള്‍ക്കായി പോളിംഗ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതിനാല്‍ ഓഫീസുകളില്‍ അവധിദിനങ്ങളിലും ജീവനക്കാര്‍ ഹാജരാകണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. ജില്ലയിലെ സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങള്‍, എയിഡഡ് കോളേജുകള്‍/സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ളവിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, യൂണിവേഴ്‌സിറ്റികള്‍, സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ സ്ഥാപനങ്ങള്‍, സ്റ്റേറ്റ് കോര്‍പ്പറേഷനുകള്‍, പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് ജോലി ആവശ്യാര്‍ത്ഥം തപാലുകള്‍ സ്വീകരിക്കുവാനും അനുബന്ധ ജോലികള്‍ നിര്‍വ്വഹിക്കുവാനും പൊതു അവധി ദിനങ്ങളുള്‍പ്പെടെ എല്ലാ ദിവസവും മതിയായ ജീവനക്കാരുടെ സേവനം ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഉറപ്പുവരുത്തണം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!