സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ നടന്ന തീപിടുത്തം സര്‍ക്കാര്‍ അറിവോടെ നടന്ന അട്ടിമറിയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അവശേഷിക്കുന്ന ഫയലുകളും കത്തിക്കാന്‍ സാധ്യതയുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.
സെക്രട്ടേറിയറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട ഫോറന്‍സിക് റിപ്പോര്‍ട്ട് അഗ്‌നിബാധ കൃത്രിമമാണെന്ന് വ്യക്തമാക്കുന്നുണ്ട്. തീപിടുത്തം ഉണ്ടായ സ്ഥലത്ത് നിന്നു മദ്യകുപ്പികള്‍ കണ്ടെത്തിയത് മദ്യലോഭികള്‍ സെക്രട്ടേറിയറ്റില്‍ എത്തിയതിന് തെളിവാണ്. കേന്ദ്ര ഏജന്‍സി അല്ലാതെ മറ്റൊരു ഏജന്‍സിയുടെ അന്വേഷണവും തൃപ്തികരമല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.