കുന്ദമംഗലം:ചൂലാംവയൽ യു പി സ്കൂളിൽ വെച്ച് കഴിഞ്ഞ ദിവസം നടന്ന ആർടിപിസിആർ ടെസ്റ്റ് ഫലത്തിൽ കുന്ദമംഗലത്ത് 16 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.പെരുവയൽ ഗ്രാമ പഞ്ചായത്തിൽ 1 ഉം ചാത്തമങ്ങലം ഗ്രാമ പഞ്ചായത്തിൽ 1 കേസും ഉൾപ്പടെ ആകെ 52 പരിശോധനയിൽ
മൊത്തം 18 കേസ് ആണ് പോസറ്റീവ് ആയിട്ടുള്ളത്.
വാർഡ് തിരിച്ചുള്ള കണക്ക് =1 -5 , 2 -2 , 3 -1 , 8 -5 ,11 -1 , 13 -1 ,23 -1
കോവിഡ് വ്യാപനം തുടരുന്ന ഈ സാഹചര്യത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് കൂടി വന്നതിനാൽ ആളുകൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതാണ്.