താമരശേരി: ജില്ലാ ടെന്നീസ് ബോള്‍ ടീമിനെ പി.എസ്. അജിത്തും ഷാനി ജോസഫും നയിക്കും. മുഹമ്മദ് സാലു, പി. മുഹമ്മദ് ഫാഹിസ്, ആദീം നിഹാല്‍, പി.എം. മുഹമ്മദ് അസ്നാദ്, ടി.എ. ജോബിന് എന്നിവരാണ് ജൂണിയര്‍ ബോയ്സ് ടീമംഗങ്ങള്‍. പി.കെ. ഗ്രീഷ്മ, കെ.കെ. സനാ ജിന്‍സിയ, കെ.പി. അക്ഷയ ഷാജി, നേഹ, അഭിരാമി, ആര്യ സത്യന്, സിംഫണി എന്നിവരാണ് ജൂണിയര്‍ ഗേള്‍സ് ടീമംഗങ്ങള്‍. ടീം അംഗങ്ങള്‍ ഇന്ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തണമെന്ന് ജില്ലാ സെക്രട്ടറി കെ. സന്തോഷ് അറിയിച്ചു.