International News

അമേരിക്കയിൽ തെരഞ്ഞെടുപ്പ്​ ചൂടിനൊപ്പം കുതിച്ചുയർന്ന്​ കോവിഡും

Covid-19: Third American wave breaking all records - world news - Hindustan  Times

അമേരിയ്ക്കയിൽ തെരഞ്ഞെടുപ്പ്​ ചൂട്​ കത്തിനിൽക്കുന്നതിനിടെ കുതിച്ചുയർന്ന്​ കോവിഡ്​ നിരക്കും. 24 മണിക്കൂറിനിടെ 99,000 ​േപർക്കാണ് പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചത്​. 1,112 മരണവും സ്​ഥിരീകരിച്ചു.യു.എസിൽ ഇതുവരെ 94 ലക്ഷത്തിൽ അധികം പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 2,33,000 പേർ മരിക്കുകയും ചെയ്​തു. കോവിഡി​െൻറ ആദ്യ വ്യാപനത്തിനുശേഷം കോവിഡ്​ നിരക്ക്​ കുറഞ്ഞെങ്കിലും ഒക്​ടോബർ പകുതിയോടെ രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയായിരുന്നു.

രോഗബാധിതരുടെ എണ്ണം കുതിച്ചുയർന്നതോടെ ചില സംസ്​ഥാനങ്ങളിൽ ആരോഗ്യവകുപ്പ്​ ജാഗ്രത നിർദേശം നൽകി. കോവിഡ് സാഹചര്യത്തിൽ തിരക്ക്​ ഒഴിവാക്കി കൂടുതൽ പോളിങ്​ ബൂത്തുകൾ ക്രമീകരിച്ചായിരുന്നു തെരഞ്ഞെടുപ്പ്​. മെയിൽ ബാലറ്റുകളാണ്​ കൂടുതൽ പേരും വോട്ട്​ ചെയ്യാനായി തെരഞ്ഞെടുത്തതും. ​ തെ​രഞ്ഞെടുപ്പിനോട്​ അനുബന്ധിച്ച്​ ചെറുതും വലുതുമായി ഉയരുന്ന പ്രതിഷേധങ്ങളും കോവിഡ്​ വ്യാപനത്തിന്​ ഇടയാക്കുന്നുണ്ട്​.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!