അശാസ്ത്രീയ കണ്ടയിന്‍മെന്റ് തീരുമാനവും, അതിന്റെ പേരിലുള്ള ഉദ്ധ്യോഗസ്ഥ പീഡനങ്ങളും അവസാനിപ്പിക്കുക, GST യിലെ വ്യാപാര വിരുദ്ധ നടപടികള്‍ നിര്‍ത്തിവെക്കുക, പരിധിയില്‍ കവിഞ്ഞ് പിരിച്ചെടുത്ത പ്രളയ സെസ്സ് അവസാനിപ്പിക്കുക, തകര്‍ക്കുന്ന അനധികൃത വഴിയോര വാണിഭങ്ങള്‍ നിരോധിക്കുക, കാലഹരണപ്പെട്ട വാറ്റിന്റെ പേരില്‍ പുറപ്പെടുവിച്ചിട്ടുള്ള നടപടികള്‍ പിന്‍വലിക്കുക, പുതുക്കിയ വാടകക്കുടിയാന്‍ നിയമം ഉടന്‍ നടപ്പിലാക്കുക, ലൈസന്‍സിന്റെ പേരില്‍ നടത്തുന്ന അന്യായമായ പിഴ ശിക്ഷ റദ്ദാക്കുക തുടങ്ങി പതിനൊന്ന് ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് വ്യാപാരി വ്യവസായി ഏകപന സമിതി സംസ്ഥാനവ്യാപകമായി നടത്തുന്ന ധര്‍ണ സമരത്തിന്റെ ഭാഗമായി കുന്ദമംഗലം യൂണിറ്റ് യൂണിറ്റിന്റെ 6 ഭാഗങ്ങളില്‍ ധര്‍ണ്ണ സമരം സംഘടിപ്പിച്ചു.
ധര്‍ണാ സമരം ജില്ലാ സിക്രട്ടറി പി.കെ. ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്: കെ.കെ. ജൗഹര്‍ അധ്യക്ഷന്‍ വഹിച്ചു, ജന: സിക്രട്ടറി മുസ്തഫ സഫീന, അബൂബക്കര്‍ ഹാജി, അഷ്‌റഫ് ജുബൈല്‍, കാസിം, അബദുള്ള അല്‍മാസ് തുടങ്ങിയവര്‍ സംസാരിച്ചു.
അസ്ലം, വിശ്വനാഥന്‍ നായര്‍, കെ.പി സജി, അബ്ദുല്‍ നാസര്‍, സുമോദ് എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ നടന്ന ധര്‍ണ്ണക്ക് നേത്യത്വം നല്‍കി.
യൂത്ത് വിംഗ് പ്രസിഡന്റ് അഷ്‌റഫിന്റെ നേത്യത്വത്തില്‍ ബൈക്ക് റാലി നടത്തി.
മഹിത, നിമ്മി, ആലീസ് എന്നിവരുടെ നേത്യത്വത്തിന്‍ വനിതാവിംഗ് ഒരു പോയിന്റില്‍ അണിനിരന്നു.