കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റഎ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ മന്ത്രി കെ. കെ ശൈലജ. മുല്ലപ്പള്ളിയുടെ സ്ത്രീ വിരുദ്ധ പരാമർശം സമൂഹത്തിനാകെ അപമാനകരമാണ്. അങ്ങേയറ്റം പൈശാജികമായ ഒരു കൃത്യത്തെ എങ്ങനെയാണ് ന്യായീകരിക്കാൻ സാധിക്കുകയെന്ന് മന്ത്രി ചോദിക്കുന്നു.
ആക്രമിക്കപ്പെടുന്ന പെൺകുട്ടികളുടെ ജീവൻ രക്ഷിക്കാനും കുറ്റവാളിയെ ശിക്ഷിക്കാനുമാണ് നാം ആഗ്രഹിക്കുന്നത്. ബലാത്സംഗം ഉണ്ടാകുന്നത് സ്ത്രീകൾ ശ്രദ്ധിക്കാത്തതുകൊണ്ടല്ല. സമൂഹത്തിന്റെ ആധിപത്യ മനോഭാവമാണത്. അതിനെ എതിർക്കുന്നവരാണ് സ്ത്രീകളും ഭൂരിഭാഗം പുരുഷന്മാരും. വ്യക്തമായ നിർദേശങ്ങൾ നൽകേണ്ടവർ ഇത്തരത്തിൽ പരാമർശം നടത്തുന്നത് സമൂഹത്തിൽ ഭവിഷ്യത്തുണ്ടാക്കും. പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചതുകൊണ്ട് മാത്രമായില്ലെന്നും മന്ത്രി പറഞ്ഞു.