ചെലവൂരിൽ നാഷണൽ ഹൈവേ വികസനവുമായി ബന്ധപ്പെട്ട് പ്രതിഷേധവുമായി ഡി വൈ എഫ് ഐ രംഗത്ത്. സിപിഐഎം ചെലവൂർ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ചെലവൂരിലെ നാഷണൽ ഹൈവേ വികസനവുമായി ബന്ധപെട്ടു ഡ്രൈനേജിന്റെ നിർമിതിയിൽ ഉണ്ടായിരുന്ന പരാതികൾ പരിഹരിക്കണം എന്ന് ആവിശ്യപെട്ട് സിപിഐഎം ലോക്കൽ കമ്മറ്റി അംഗം അഡ്വ:സി എം ജംഷീർ സിപിഐഎം ചെലവൂർ ബ്രാഞ്ച് സെക്രട്ടറി നിതിൻ ടി എന്നിവരുടെ നേതൃത്വത്തിൽ റോഡ് ടാറിങ് തടഞ്ഞാണ് പ്രതിഷേധം നടന്നത്. എ പ്രദീപ്കുമാർ എം.എൽ എ ഇടപെട്ട് എ ഇ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ അഭാകതകൾ പരിഹരിക്കാം എന്നുറപ്പ് നൽകി. അപാകതകൾ പരിഹരിച്ച് പുനർനിർമ്മിക്കാം എന്ന് പ്രതിഷേധക്കാർക്ക് നാഷനൽ ഹൈവെ അധികൃതരും യ കൺസ്ട്രക്ഷൻ കമ്പനിക്കും ഉറപ്പ് നൽകി. ചമക്കാല റോഡിൽ ജിഐ ഗ്രിൽ സ്ഥാപിച്ച് ജലം വയനാട് റോഡിലേക്ക് കടക്കാതെ ഡ്രൈനേജിലേക്ക് വിടാൻ തീരുമാനമായി.