വിധവകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.
മെറിറ്റ് അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ – സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളിൽ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന വിധവകളുടെ മക്കളുടെ ട്യൂഷന് ഫീസും ഹോസ്റ്റലില്‍ താമസിക്കുന്നവരാണെങ്കില്‍ മെസ്സ് ഫീസും വനിത ശിശു വികസന വകുപ്പ് നല്‍കും.
ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദിഷ്ട ഫോറത്തില്‍ നവംബർ 20 ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം.
കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച പ്രൊഫഷണല്‍ കോഴ്സുകള്ക്കോ ഇന്ത്യൻ മെഡിക്കല്‍ കൗണ്‍സിലോ സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള സര്‍വ്വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള കോളേജുകളിലോ പഠിക്കുന്നവരായിരിക്കണം. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 3 ലക്ഷം രൂപയില്‍ കവിയരുത്.