Kerala

“സി എച്ച് എന്ന ഇതിഹാസം” പുസ്തകം പ്രകാശനത്തിനൊരുങ്ങുന്നു

മുൻ കേരള മുഖ്യമന്ത്രിയും ,ചന്ദ്രിക പത്രാധിപനും രാഷ്ട്രീയ സാംസ്‌കാരിക നേതാവുമായ സി എച്ച് മുഹമ്മദ് കോയയുടെ ജീവിതം ആസ്പദമാക്കി സി എച്ച് എന്ന ഇതിഹാസം എന്ന പേരിൽ പുസ്തകമിറക്കാൻ ഒരുങ്ങുന്നു. ചന്ദ്രികയുടെ തന്നെ മുൻ പത്രാധിപനായ അഹമ്മദ് കുട്ടി ഉണ്ണികുളമാണ് പുസ്തകം തയ്യാറാക്കുന്നത്

പുസ്തകത്തിൽ 2020 വരെയുള്ള കേന്ദ്ര സംസ്ഥാന രാഷ്ട്രീയവും ന്യുനപക്ഷ രാഷ്ട്രീയവും വിലയിരുത്തും. ഒപ്പം സി എച്ച് മുഹമ്മദിനെ കുറിച്ചുള്ള പുതു തലമുറയുടെ വിലയിരുത്തലും പുസ്തകത്തിന്റെ ഉള്ളടക്കത്തിൽ ഉൾപ്പെടുത്തും. പകരമില്ലാത്ത കെ എം സീതിസാഹിബ് എന്ന പുസ്തകത്തിനു ശേഷമാണ് പുതിയ പുസ്തകം പുറത്തിറക്കുന്നത്.

നിരവധി വർഗീയ പാർട്ടികൾ നില നിൽക്കുമ്പോഴും അവർക്കിടയിൽ ഒരു മതേതരത്വ മുഖം നൽകാൻ മുസ്ലിം ലീഗ് പോലുള്ള സംഘടനയ്ക്ക് സാധിച്ചത് സി എച്ച് എന്ന മഹാന്റെ കാഴ്ച്ചപ്പാടുകളും ഇടപെടലുകൾ കൊണ്ടായിരുന്നുവെന്നും, അദ്ദേഹത്തെ കുറിച്ച് എത്ര തന്നെ എഴുതിയാലും വീണ്ടും എഴുതാൻ ഒരുപാട് ബാക്കിയുണ്ടാകുമെന്നും എഴുത്തുക്കാരൻ അഹമ്മദ് കുട്ടി ഉണ്ണികുളം പറഞ്ഞു. ഈ നാടിനും, മുസ്ലിം ലീഗ് പ്രസ്ഥാനത്തിനും , ചന്ദ്രിക ദിനപത്രത്തിനും അദ്ദേഹം നൽകിയ സംഭാവന പറഞ്ഞറിയിക്കാൻ കഴിയാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!