കുന്ദമംഗലം ഐ.ഐ.എം ഏരിയയിലെ താമസക്കാര്‍
അഭിമുഖീകരിച്ചിരുന്ന കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി.
എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 3.5 ലക്ഷം രൂപ
ഉപയോഗപ്പെടുത്തി വാട്ടര്‍ അതോറിറ്റി പൈപ്പ് ലൈന്‍ നീട്ടിയാണ്
പ്രദേശവാസികള്‍ക്ക് കുടിവെള്ളം ലഭ്യമാക്കിയിട്ടുള്ളത്. പി.ടി.എ റഹീം
എം.എല്‍.എ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ദീര്‍ഘകാലമായി നിലനിന്നിരുന്ന ഈ വിഷയത്തില്‍ പരിഹാരം തേടി
വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ എം.എല്‍.എ ക്ക് നിവേദനം
നല്‍കിയിരുന്നു. തുടര്‍ന്ന് എം.എല്‍.എ ജില്ലാ കളക്ടറുമായി
സംസാരിക്കുകയും പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് തുക
അനുവദിക്കുകയുമായിരുന്നു.
പരിപാടിയില്‍ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലീന
വാസുദേവന്‍, വാര്‍ഡ് മെമ്പര്‍ പി. പവിത്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.