News

പരിരക്ഷ പദ്ധതിക്ക് 56 ലക്ഷം രൂപയുടെ ഭരണാനുമതി

 ഭിന്നശേഷിക്കാര്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ സഹായം നല്‍കുന്ന പരിരക്ഷ പദ്ധതിയ്ക്ക് സാമൂഹ്യനീതി വകുപ്പ് 56 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനിതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പുതുക്കിയ പ്രാപ്പോസല്‍ അംഗീകരിച്ചാണ് ആവശ്യമായ തുകയനുവദിച്ചിരിക്കുന്നത്.

അപകടങ്ങള്‍, അക്രമങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍ എന്നിവയ്ക്ക് ഇരയാകുന്ന ഭിന്നശേഷിക്കാര്‍ക്ക് അടിയന്തര സഹായം നല്‍കാനായി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് പരിരക്ഷ. അടിയന്തര പ്രാഥമിക ശുശ്രൂഷ നല്‍കല്‍, അടിയന്തര ശസ്ത്രക്രിയ, ആംബുലന്‍സ് സേവനം, പ്രകൃതി ദുരന്തത്തിനിരയാകുന്നവര്‍ക്ക് അടിയന്തര വൈദ്യസഹായം, ഭക്ഷണം എന്നിവ നല്‍കല്‍, ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുന്ന/അലഞ്ഞു തിരിഞ്ഞ് കാണപ്പെടുന്ന ഭിന്നശേഷിക്കാരെ സുരക്ഷിതമായ പുനരധിവാസ കേന്ദ്രത്തിലെത്തിക്കുക, ഭിന്നശേഷിക്കാരുടെ ജീവനോ സ്വത്തിനോ അപകടമുള്ളതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അടിയന്തര പരിരക്ഷ നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പദ്ധതി വിപുലീകരിച്ച് 56 ലക്ഷം രൂപ അനുവദിച്ചത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!