ഇടുക്കിയിലെ പെട്ടിമുടി ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മൂന്ന് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. ആറ് വയസുള്ള ആണ്‍കുട്ടിയുടെയും വൃദ്ധന്റെയും അടക്കം മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഗ്രാവല്‍ ബാങ്കിന് സമീപം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ മരണ സംഖ്യ 60 ആയി. പത്ത് പേരെ കൂടിയാണ് ഇനി കണ്ടെത്താനുള്ളത്.
ഓഗസ്റ്റ് ആറിനാണ് പെട്ടിമുടിയില്‍ ദുരന്തമുണ്ടായത്. പ്രദേശത്ത് താമസിച്ചിരുന്ന തോട്ടംതൊഴിലാളികളായിരുന്നു അപകടത്തില്‍പ്പെട്ടിരുന്നത്. സംഭവ സ്ഥലത്തേക്കുള്ള റോഡ് തകര്‍ന്നത് രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചു. പ്രദേശത്ത് പത്തടി ഉയരത്തില്‍ മണ്ണ് അടിഞ്ഞിരുന്നു. അപകടത്തില്‍പ്പെട്ട അവസാനത്തെ ആളെ കണ്ടെത്തുന്നതുവരെ രക്ഷാപ്രവര്‍ത്തനം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്.