കാസർഗോഡ് : കാഞ്ഞങ്ങാട് എക്സൈസ് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കാഞ്ഞങ്ങാട് മൂന്ന് എക്സൈസ് ഓഫീസുകൾ അടച്ചു. എക്സൈസ് റേഞ്ച് ഓഫീസ്, സർക്കിൾ ഓഫീസ്, എക്സൈസ് ഇൻറലിജൻസ് ബ്യൂറോ ഓഫീസ് എന്നിവയാണ് അടച്ചിരിക്കുന്നത് . ഇരുപത്തിയാറ് ജീവനക്കാർ നിലവിൽ നിരീക്ഷണത്തിലാണ്.
കാഞ്ഞങ്ങാട് സർക്കിൾ ഓഫീസിലെ ജീവനക്കാരന് ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇദ്ദേഹം ബീവറേജിൽ പരിശോധനക്ക് എത്തിയതിനാൽ വെള്ളരിക്കുണ്ട് ബീവറേജ് അടച്ചു. ജീവനക്കാരെല്ലാം നിരീക്ഷണത്തിലാണ്. അതേ സമയം വോർക്കാടി പഞ്ചായത്ത് പ്രസിഡൻ്റിനും ഡ്രൈവർക്കും കൊവിഡ് സ്ഥിരീകരിച്ചു. ജനപ്രതിനിധികളും പഞ്ചായത്തിലെ ജീവനക്കാരും ക്വാറൻ്റീനിൽ പോയി.