സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ ചോദ്യംചെയ്യണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേരളത്തില്‍ നടക്കുന്നത് കണ്‍സള്‍ട്ടന്‍സി രാജാണ്.ഈ സര്‍ക്കാരിന് ഒരുകാലത്തും പ്രതിച്ഛായ ഉണ്ടായിരുന്നില്ലെന്നും ഇല്ലാത്ത പ്രതിച്ഛായ എങ്ങനെ നശിപ്പിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉപ്പുതിന്നുന്നവര്‍ വെള്ളം കുടിക്കണമെന്നും എന്നാല്‍ അവര്‍ വെള്ളം കുടിക്കാതെ മാറി നില്‍ക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിലെ സാമര്‍ത്ഥ്യക്കാരെ തിരിച്ചറിയാന്‍ അദ്ദേഹത്തിന് കഴിയാതെ പോയത് എന്തുകൊണ്ടാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പോലും ചോദിക്കുന്ന അവസ്ഥയുണ്ടായെന്നും ചെന്നിത്തല പരിഹസിച്ചു.

