കൊച്ചി : സ്വർണ്ണക്കടത്ത് പ്രതികളായ സ്വപ്ന സുരേഷും, സന്ദീപ് നായരും റിമാൻഡിൽ. 14 ദിവസത്തേക്കാണ് ഇരു പേരയും റിമാൻഡ് ചെയ്തിരിക്കുന്നത്. കൊച്ചിയിലെ എൻ ഐ എ കോടതിയിൽ ജഡ്ജി പി കൃഷ്‌ണകുമാറാണ് കേസ് പരിഗണിച്ചത്.
സ്വപ്ന സുരേഷിനെ തൃശ്ശൂരിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്കും സന്ദീപിനെ കറുക്കുറ്റിയിലെ നിരീക്ഷണ കേന്ദ്രത്തിലേക്കും മാറ്റും.
ഇന്നലെ രാത്രി ബാംഗ്ലൂരിൽ വെച്ചായിരുന്നു പ്രതികളെ പിടി കൂടിയത്. ഇന്ന് ഉച്ചയോടെ പ്രതികളെ കൊച്ചിയിലെത്തിക്കുകയും തുടർന്ന് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയതിനു ശേഷം കോടതിയിൽ ഹാജരാക്കുകയായിരുന്നു