കോവിഡ് ഏറ്റവും മോശമായി ബാധിക്കുന്ന രാജ്യം ഇന്ത്യയായരിക്കുമെന്ന് പഠനം. അടുത്ത വര്‍ഷം ഫെബ്രുവരിയാകുമ്പോഴേക്കും ഇന്ത്യയില്‍ പ്രതിദിനം 2.87 ലക്ഷത്തോളം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തേക്കുമെന്നാണ് മുന്നറിയിപ്പ്. മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകര്‍ നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്ക് എത്തിയത്.
വാക്സിന് കണ്ടുപിടിച്ചില്ലെങ്കില്‍ അടുത്ത വര്‍ഷം മാര്‍ച്ചോടെ ലോകത്താകമാനം 24.9 കോടി കോവിഡ് ബാധിതരുണ്ടാകുമെന്നും 18ലക്ഷം പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്നും പഠനം പറയുന്നു. 84 രാജ്യങ്ങളിലെ കൊവിഡ് ഡാറ്റകള്‍ അവലോകനം ചെയ്താണ് എംഐടി റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.
കോവിഡ് ഏറ്റവും മോശമായി ബാധിക്കുക ഇന്ത്യ, അമേരിക്ക, ദക്ഷിണാഫ്രിക്ക, ഇറാന്, ഇന്തൊനേഷ്യ, നൈജീരിയ, തുര്‍ക്കി, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളെയാകും. 130 കോടി ജനങ്ങളുള്ള ഇന്ത്യയുടെ രോഗവ്യാപന സാധ്യതകളെല്ലാം പരിശോധിച്ചാണു എംഐടിയുടെ പഠന റിപ്പോര്‍ട്ട്