കുന്ദമംഗലം; ദിവസവും വര്‍ധിച്ചു കൊണ്ടിരിക്കുന്ന ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് കുന്ദമംഗലം പോസ്റ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.
സംസ്ഥാന വ്യാപകമായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ നടത്തുന്ന പ്രതിഷേധ ധര്‍ണ്ണയുടെ ഭാഗമായാണ് പ്രതിഷേധ ധര്‍ണ്ണ നടത്തിയത്.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സിക്രട്ടറി പി.കെ ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് മണ്ഡലം സിക്രട്ടറി ടി, ജിനിലേഷ് അധ്വക്ഷത വഹിച്ചു, യൂണിറ്റ് പ്രസിഡണ്ട് അഷ്റഫ്, കെ.പി ദാവൂദലി, ഷമീര്‍,എം.ടി അഷ്റഫ്, ഒ.പി നസീര്‍, സുനീര്‍, നേതൃത്വം നല്കി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ഭാരവാഹികളായ കെ.കെ ജൗഹര്‍, ടി മുഹമ്മദ് മുസ്തഫ, എം വിശ്വനാഥന് നായര്‍, എന്‍ വിനോദ് കുമാര്‍, കെ.പി സജി, കെ.പി അബ്ദുല്‍ നാസര്‍ പങ്കെടുത്തു.
പെട്രോള്‍ വിലയിടെ പകല്‍ കൊള്ള അവസാനിപ്പിക്കുക, അന്യായമായ വിലക്കയറ്റം നിയന്ത്രിക്കുക, കേന്ദ്രവും സംസ്ഥാനവും അധിക നികുതി ഒഴിവാക്കി വിലവര്‍ദ്ധനവ് പിടിച്ച് നിര്‍ത്തുക, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ GST യില്‍ ഉള്‍പ്പെടുത്തുക, പെട്രോളിനും ഡീസലിനും ഏര്‍പ്പെടുത്തിയ അധിക തീരുവ ഒഴിവാക്കുക, ഇന്ധന വില വര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് നല്കിയ അധികാരം പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ്ണ സംഘടിപ്പിച്ചത്.