ഒത്തുകളി വിവാദത്തില്‍പ്പെട്ട് വിലക്കിന് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങി എസ്. ശ്രീശാന്ത്. അടുത്ത സീസണിലെ രഞ്ജി ട്രോഫിയില്‍ കേരളത്തിനു വേണ്ടി ശ്രീശാന്ത് കളിച്ചേക്കുമെന്നാണ് സൂചന. താരത്തെ കേരള ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് കേരള ക്രിക്കറ്റ് അസോയേഷന്‍ (കെസിഎ) അറിയിച്ചു.
ഏഴു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ശ്രീശാന്ത് കളിക്കളത്തിലേക്കു മടങ്ങിയെത്തുന്നത്. ബിസിസിഐ ചുമതത്തിയ വിലക്ക് ഈ വര്‍ഷം സപ്തംബറിലാണ് അവസാനിക്കുന്നത്. എത്രയും പെട്ടന്ന് ഫിറ്റ്നസ് തെളിയിച്ച് ക്രിക്കറ്റിക്കു തിരിച്ചു വരിക തന്നെ ചെയ്യും. എല്ലാ വിവാദങ്ങള്‍ക്കും വിശ്രമിക്കാനുള്ള സമയാണിതെന്നും ശ്രീശാന്ത് പറഞ്ഞു. നേരത്തെ വിലക്ക് നീങ്ങിയപ്പോള്‍ താന്‍ ഇന്ത്യക്കായി ടെസ്റ്റില്‍ നൂറു വിക്കറ്റ് നേട്ടം കൈവരിക്കുമെ്ന്ന് ശ്രീശാന്ത് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.
രണ്ടു തവണ ലോകകപ്പ് നേടിയ ടീമിലെ അംഗമായ ശ്രീശാന്ത് ഇന്ത്യക്കു വേണ്ടി 27 ടെസ്റ്റുകളില്‍ നിന്നും 87ഉം 53 ഏകദിനങ്ങളില്‍ നിന്നും 75ഉം 10 ടി20കളില്‍ നിന്നും ഏഴു വിക്കറ്റുകളും നേടിയിട്ടുണ്ട്.

2013ലെ ഐപിഎല്ലില്‍ കളിക്കുന്നതിനിടെയാണ് ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് ശ്രീശാന്ത് അറസ്റ്റിലായത്. തുടര്‍ന്ന് ബിസിസിഐ അദ്ദേഹത്തെ ആജീവനാന്ത കാലത്തേക്കു വിലക്കുകയും ചെയ്തു. തുടര്‍ന്ന് 2015ല്‍ ഡല്‍ഹിയിലെ പ്രത്യേക കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിരുന്നു. 2018ല്‍ കേരള ഹൈക്കോടതിതാരത്തിനു ചുമത്തിയ ആജീവനാന്ത വിലക്ക് നീക്കുകയും ചെയ്തു. 2019ല്‍ ഹൈക്കോടതി വിധി മരവിപ്പിച്ച സുപ്രീം കോടതി ശ്രീശാന്തിന്റെ വിലക്ക് വെട്ടിക്കുറയ്ക്കാന്‍ ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നു താരത്തിന്റെ വിലക്ക് ഏഴു വര്‍ഷമാക്കി ബിസിസിഐ ചുരുക്കുകയായിരുന്നു.

