ഇന്നലെ കോപ ഇറ്റാലിയ ഫൈനലിൽ യുവന്റസ് പെനാൽറ്റി ഷൂട്ട് ഔട്ടിൽ 4-2 പരാജയപ്പെട്ടതോടെ റൊണാൾഡോയുടെ കരിയറിൽ ആദ്യ തിരിച്ചടി കൂടിയായി മാറി. തുടർച്ചയായ രണ്ട് ഫൈനലുകളിൽ താരം ഇതുവരെ പരാജയപ്പെട്ടിരുന്നില്ല. എന്നാൽ ഇന്നലെ കോപ ഇറ്റാലിയ ഫൈനലിൽ തോൽവി സംഭവിച്ചതോടെ ഈ സീസണിലെ രണ്ടാം പരാജയമായി മാറി. കോപ ഇറ്റാലിയ ഫൈനൽ കൂടാതെ കഴിഞ്ഞ ഡിസംബറിൽ ലാസിയോയോട് സൂപ്പർ കോപ ഫൈനലിലും റൊണാൾഡോയും യുവന്റസും പരാജയപ്പെട്ടിരുന്നു.
ഗോളിൽ ഏറെ മുന്നിലാണ് റൊണാൾഡോ. എന്നാൽ യുവന്റസിനായി കിരീടം നേടി കൊടുക്കാൻ അകെ രണ്ടു തവണയേ സാധിച്ചിട്ടുള്ളു. . കഴിഞ്ഞ സീസണിലും കോപ ഇറ്റാലിയ കിരീടം യുവന്റസിന് നഷ്ടമായിരുന്നു. തുടർച്ചയായി പല തവണ യുവന്റസിനു ഈ നേട്ടം കൈവരിക്കാൻ സാധിച്ചിരുന്നുവെന്നത് കൂടുതൽ നിരാശ ചെലുത്തുന്നുണ്ട്. ഇന്നലെ ഡിബാല ഉൾപ്പടെ പാഴാക്കിയ 2 പെനാൽറ്റികൾ ഒരു കിരീടം തന്നെ നഷ്ടമാക്കി. റൊണാൾഡോ കിക്ക് എടുക്കും മുൻപ് തന്നെ ടീമിന്റെ പരാജയം സംഭവിച്ചിരുന്നു