മാറ്റമില്ലാതെ കോവിഡ് വൈറസിന്റെ വ്യാപനം ഇന്ത്യയില്‍ കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 11458 പേര്‍ക്ക് രോഗം ബാധിച്ചതായി ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ രാജ്യത്ത് ഒരുലക്ഷം പേര്‍ക്കാണ് രോഗം പിടിപ്പെട്ടത്. 3,08993 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചത്. ആകെ മരണസംഖ്യ 8884 ആയി
മഹാരാഷ്ട്രയില്‍ മാത്രം കോവിഡ് ബാധിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. മഹാരാഷ്ട്രയില്‍ വൈറസ്ബാധിച്ചവരുടെ എണ്ണം 1,01,141 ആയിട്ടുണ്ട്. 3717 മരണവും മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ഗുജറാത്തില്‍ 22527 പേര്‍ക്ക് രോഗവും 1415 മരണവുമുണ്ടായി. ഡല്‍ഹിയില്‍ 36824 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. 1214 പേര്‍ മരിച്ചു. തമിഴ്നാട്ടില്‍ രോഗബാധിതരുടെ എണ്ണം 40698 ആയി. 367 മരണവും റിപ്പോര്‍ട്ട് ചെയ്തു.