മുന്‍ ഇന്ത്യന്‍ വാഴ്‌സിറ്റീസ് ഫുട്‌ബോള്‍ താരവും പ്രശസ്ത പരിശീലകനുമായ ടി.കെ. ഇബ്രാഹിം കുട്ടി (79) അന്തരിച്ചു.തിരുവനന്തപുരത്ത് ആയിരുന്നു അന്ത്യം. മൃതദേഹം ഇന്ന് വൈകിട്ട് അഞ്ചിന് കോട്ടയം വാരിശേരിയിലെ സോക്കര്‍ കോട്ടേജില്‍ എത്തിക്കും.കബറടക്കം നാളെ 11 ന് താഴത്തങ്ങാടി ജുമാ മസ്ജിദില്‍. എം.ജി.സര്‍വകലാശാലാ കായിക വകുപ്പ് മേധാവിയായി വിരമിച്ച കുട്ടി കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ആയിരുന്നു.
1969- 70എല്‍ കേരള സര്‍വകലാശാലയ്ക്കു കളിച്ച ഇബ്രാഹിംകുട്ടി അതിനു മുമ്പ് ബാംഗ്ലൂര്‍ സര്‍വകലാശാലയ്ക്ക് കളിച്ചു.70-71 ല്‍ കേരളയിലെ മികച്ച കളിക്കാരനായി.69 ല്‍ ഫാക്ടിനും 71-75 ല്‍ കെ.എസ്.ഇ.ബിക്കും കളിച്ചു.76 ല്‍ കെ.എസ്.ഇ.ബിയുടെ കോച്ചായി.79 മുതല്‍ 85 വരെ കേരള സര്‍വകലാശാലാ പരിശീലകന്‍. പിന്നീട് എം.ജി.യില്‍.ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ആയിരുന്നു. ഇടക്കാലത്ത് ത്രോബോള്‍ അസോസിയേഷന്‍ ഭാരവാഹിയായും പ്രവര്‍ത്തിച്ചു.ഭാര്യ: റംല. മക്കള്‍: മുഹമ്മദ് സലിം, സജീന, ഷബീന.

