കോവിഡ് 19 ന്റെ ഭാഗമായി നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ അപകടകരമായ സ്ഥിതിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി മന്ത്രി ഇ.പി. ജയരാജന്‍. കണ്ണൂരില്‍ സാമൂഹ വ്യാപനത്തിന് സാധ്യത കൂടുതലാണെന്നും ഈ നില തുടര്‍ന്നാല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടി വരുമെന്നാണ് ജില്ലാഭരണകൂടത്തിന്റെ നിലപാട് എന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് ബാധിച്ച് മരിച്ച ധര്‍മ്മടം സ്വദേശിയായ ആസിയയ്ക്ക് അസുഖം പകര്‍ന്നത് തലശേരി മാര്‍ക്കറ്റിലെ തൊഴിലാളിയായ ഭര്‍ത്താവില്‍ നിന്നാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ആരോഗ്യവകുപ്പിന് ആയിട്ടില്ല. കണ്ണൂര്‍ സബ്ജയിലിലെ റിമാന്‍ഡ് പ്രതികള്‍ക്കും രോഗം പകര്‍ന്നത് എവിടെ നിന്നാണെന്ന് വ്യക്തമല്ല.
ഈ സാഹചര്യത്തില്‍ സാമൂഹിക വ്യാപനത്തിനുള്ള സാധ്യതകള്‍ ഏറെയാണെന്ന് വിലയിരുത്തപ്പെടുന്നു.കോവിഡ് ബാധിച്ച 84 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. 11,676 പേര്‍ നിരീക്ഷണത്തിലുണ്ട്.