Local

ആവേശമായി സാന്റോസ് സെവൻസ് വിളംബര ജാഥ നാളെ; കുന്ദമംഗലം ഫുട്ബോൾ ലഹരിയിൽ!

​കുന്ദമംഗലം: ഫുട്ബോൾ പ്രേമികൾ കാത്തിരുന്ന സാന്റോസ് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് നാലാം സീസണിന് ആവേശകരമായ തുടക്കം കുറിച്ചുകൊണ്ട് വിളംബര ജാഥ നാളെ. വുഡ്ലാൻഡ് എഡ്യൂക്കേഷൻ സ്പോൺസർ ചെയ്യുന്ന ഈ കായിക മാമാങ്കത്തിന്റെ വരവറിയിച്ചുകൊണ്ട് നടക്കുന്ന ജാഥയിൽ നൂറുകണക്കിന് കായിക പ്രേമികളാണ് അണിനിരക്കുക.

നാടിന്റെ നാനാതുറകളിൽ നിന്നുള്ള പ്രമുഖർ ജാഥയ്ക്ക് നേതൃത്വം നൽകും.
അഡ്വ: പി.ടി.എ. റഹീം എം എൽ എ ജാഥയുടെ ഫ്ലാഗ് ഓഫ് നിർവഹിക്കും കുന്ദമംഗലം മുക്കം റോഡിൽ നിന്ന് ആരംഭിക്കുന്ന ജാഥ IIM വഴി കുന്ദമംഗലം ഹൈസ്‌കൂൾ ഗ്രൗണ്ടിൽ സമാപിക്കും
​ബഷീർ നീലാറമ്മൽ (പ്രസിഡന്റ്, സാന്റോസ് സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്)
​മുഹ്സിൻ ഭൂപതി (സംസ്ഥാന സെവൻസ് ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് & ജനറൽ സെക്രട്ടറി, സാന്റോസ് സ്പോർട്സ് ക്ലബ്) ​സംജിത്ത് (പ്രസിഡന്റ്, കുന്ദമംഗലം ഗ്രാമപഞ്ചായത്ത്) വി.​അനിൽ കുമാർ (വാർഡ് മെമ്പർ, 14-ാം വാർഡ്)
സാന്റോസ് ക്ലബ് അംഗങ്ങൾ, സാന്റോസ് യൂത്ത് ഐക്കൺ പ്രതിനിധികൾ, സാമൂഹിക-രാഷ്ട്രീയ നേതാക്കൾ, കലാ-കായിക രംഗത്തെ പ്രമുഖർ എന്നിവർ ജാഥയിൽ അണിചേരും. ചെണ്ടമേളങ്ങളുടെയും ആരാധകരുടെയും അകമ്പടിയോടെ നീങ്ങുന്ന ജാഥയിൽ കുന്ദമംഗലത്തെ പുളകമണിയിക്കും.

​ഇരുപത് കളി – കളറാക്കാൻ സാന്റോസ്: സീസൺ ഫോറിലെ 20 ആവേശകരമായ മത്സരങ്ങൾ കാണികളെ വിസ്മയിപ്പിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. മികച്ച ടീമുകളും താരങ്ങളും അണിനിരക്കുന്ന ടൂർണ്ണമെന്റിനെ ആശീർവദിക്കാനും അനുഗ്രഹിക്കാനും എല്ലാ കായിക പ്രേമികളോടും സംഘാടകർ അഭ്യർത്ഥിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!