കുന്ദമംഗലം: ക്രിസ്മസ്-ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 3.561Kg കഞ്ചാവുമായി യുവാവ് പിടിയിൽ. കോഴിക്കോട് ജില്ലയിൽ പൂവ്വാട്ടുപറമ്പ്-പെരുമണ്ണ റോഡിൽ വെച്ചാണ്
കോഴിക്കോട് താലൂക്കിൽ ചെറുവണ്ണൂർ പന്നിക്കോട്ട് വീട്ടിൽ സന്തോഷ് മകൻ വിഷ്ണു പി (31) പിടിയിലായത്.
കുന്ദമംഗലം എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ആഷിഖ് ഷാനും സംഘവുമാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ NDPS U/S 20 (b) ii (B) of NDPS ACT 1985 വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ഷാജു NB, പ്രെവെൻറ്റീവ് ഓഫീസർ ഗ്രേഡ് വിപിൻ, സന്ദീപ്, സുജീഷ്, സിവിൽ എക്സൈസ് ഓഫീസർ സുജിത്ത്, അർജുൻ ശേഖർ വനിത സിവിൽ എക്സൈസ് ഓഫീസർ സിജിനി KR,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ മുബശ്ശിർ എന്നിവരും ഉണ്ടായിരുന്നു.

