ഓര്മ ശക്തിയുടെ മികവില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി മൂന്നര വയസുകാരി. കുന്ദമംഗലം മലയോടിയാമ്മൽ സ്വദേശിയായ അമ്പിളിയുടെയും പ്രശാന്തിന്റെയും മകളാണ് ട്ടാനിയ. ട്ടാനിയയുടെ അമ്മ നേഴ്സും അച്ഛൻ പ്രശാന്ത് ഇവൻ മേനേജ്മെന്ററുമാണ്. അംഗണവാടി ടീച്ചറായ അമ്മമ്മയുടെ പ്രത്യേക പരിശീലനമാണ് ഇങ്ങനെ ഒരു നേട്ടത്തിന് വഴി തെളിയിച്ചത്.
നേട്ടത്തിന്റെ വലുപ്പമൊന്നും മനസിലാക്കാനുള്ള പ്രായം ട്ടാനിയയ്ക്കില്ല. ശരീര ഭാഗങ്ങൾ, നദികൾ, ഗ്രഹങ്ങൾ, ജില്ലകൾ, സംസ്ഥാനങ്ങൾ, വൻകരകൾ, മൃഗങ്ങൾ, അറബ് രാജ്യങ്ങൾ,എന്നിങ്ങനെ മൂന്നര വയസിൽ അനായാസമായി ഓര്‍ത്തെടുത്ത് ടാനിയയ്ക്ക് പറയാൻ സാധിക്കും. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ 12 ഇനങ്ങളിലാണ് ട്ടാനിയ കഴിവ് തെളിയിച്ചിരിക്കുന്നത്.
മകൾക്ക് ചില കാര്യങ്ങള്‍ അനായാസമായി ഓര്‍ത്ത് വെക്കാന്‍ കഴിയുന്നുണ്ടെന്ന് രക്ഷിതാക്കൾ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. തിരക്കിനിടയിലും ഒഴിവു സമയം കണ്ടെത്തി ടാനിയയുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുകയായിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു. ഇങ്ങനെ ഒരു നേട്ടം മകൾ സ്വന്തമാക്കിയതായി അറിയിപ്പ് കഴിഞ്ഞ ദിവസമാണ് ലഭിച്ചത്.

