കുന്ദമംഗലം:- സാൻഡോസ് കുന്ദമംഗലം ഈ വരുന്ന ജനുവരി 9 മുതൽ കുന്ദമംഗലം ഹൈസ്കൂൾ ഗ്രൗണ്ട് ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റൽ അത്യാധുനിക രീതിയിലുള്ള ഡിജിറ്റൽ എൻട്രി കാർഡ് സിസ്റ്റം ഉണ്ടാവുമെന്ന് വാർത്താ കുറിപ്പിൽ സാൻഡോസ് ജനറൽ സെക്രട്ടറിയും അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ജനറൽ കൺവീനറുമായ മുഹ്സിൻ ഭൂപതി അറിയിച്ചു.
കേരളത്തിൽ ആദ്യമായാണ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ്ൽ കാണികൾക്ക് ഡിജിറ്റൽ കാർഡ് എൻട്രി സംവിധാനം എന്ന ആശയം സാൻഡോസ് കുന്ദമംഗലം പരിചയപ്പെടുത്തുന്നത്. ഗാലറി ടിക്കറ്റുകൾ ഒഴികെ സീസൺ ടിക്കറ്റുകളും, പ്രമോട്ടേഴ്സ് ടിക്കറ്റുകളും, സ്പോൺസർ ടിക്കറ്റുകളും, ടൂർണമെന്റുമായി ബന്ധപ്പെട്ട ഒഫീഷ്യൽ പ്രവർത്തകർക്കുള്ള എൻട്രി കാർഡ്, മാധ്യമപ്രവർത്തകർക്കുള്ള മീഡിയ കാർഡ് പരിപൂർണ്ണമായും ഡിജിറ്റൽ എൻട്രി കാർഡിലൂടെ മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക.

