കുന്ദമംഗലം : കുന്ദമംഗലം മണ്ഡലത്തിലെ ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 67 വാർഡുകളിൽ 42 വാർഡിലെ സ്ഥാനാർത്ഥികളെയാണ് ഒന്നാം ഘട്ടത്തിൽ പ്രഖ്യാപിച്ചത്. വരിയട്ട്യാ ക്ക് മിൽക്ക് സൊസൈറ്റി ഹാളിൽ നടന്ന സ്ഥാനാർത്ഥി പ്രഖ്യാപന ചടങ്ങ് സംസ്ഥാന സമിതിയംഗം ടി.പി.സുരേഷ് ഉത്ഘാടനം ചെയ്തു. സുധീർ കുന്ദമംഗലം അദ്ധ്യക്ഷനായി. മേഖലാ ജനറൽ സെക്രട്ടറി അജയ് നെല്ലിക്കോട്, വൈസ് പ്രസിഡന്റ് കെ നിത്യാനന്ദൻ, ജില്ലാ ജനറൽ സെക്രട്ടറി എം.സുരേഷ്, സംസ്ഥാന സെൽ കോ കൺവീനർ ടി. ചക്രായുധൻ, ജില്ലാ സെക്രട്ടറി കെ.ടി. വിപിൻ, പി. സുനോജ് കുമാർ, ലിബിന, പി.സിദ്ധാർത്ഥൻ, എന്നിവരും പ്രസംഗിച്ചു.
സ്ഥാനാർത്ഥികൾ- കുന്ദമംഗലം: വാർഡ് 4 ബീന തിരുവാലൂർ,5 സതീഷ് കുമാർ ഒരളങ്ങൽ,6 പ്രമോദ് കുനാം കുന്നത്ത്,7 സോന ബി. രാജ് 8 അഞ്ജു പുല്ലോട്ട്,9 റീന ഭരതൻ,10 പ്രകാശൻ പാങ്ങണ്ടിയിൽ,11 ബൈജു കരിമ്പനക്കൽ,13 ഉഷ വേലായുധൻ എടവലത്ത്,15 ബൈജു അരിമ്പൂര്,16 ലിയ കക്കാട്ടുമ്മൽ,17ബൈജു തടത്തു മ്മൽ,18 പ്രസീത വള്ളിയോട്ടുമ്മൽ,19 കെ. അനിത ഏറങ്ങാട്ട്, 20 സുനിൽകുമാർ മാമ്പ്ര,22 അതുല്യ പുതുക്കുടി,24 ബാബു എം മച്ചിപ്പിലാക്കിൽ.
മാവൂർ : വാർഡ് 2 ഷിജിൽ കെ,5 വിവേക് കെ.വി,8 എം എം വിനോദ് കുമാർ,9 സന്ദീപ് കെ.15 സുനിത പി,17 സുനോജ്കുമാർ . പി 18 പ്രേമരാജൻ കെ. ചാത്തമംഗലം : വാർഡ് 1 സംഗീത കെ പുള്ള നൂർ,2 ദേവദാസ് വായ നാരി,5 ബിന്ദുരാമചന്ദ്രൻ,6 ശ്രീജീഷ രജീഷ്,7 ഗംഗാധരൻ മേലേ പുത്തലത്ത്,9 അജിത് കുമാർ നായർ കുഴി,10 ഗംഗാധരൻ പാഴൂർ,14 സുബിത വെള്ളലശ്ശേരി,15 സനത്ത് കൽപ്പകശ്ശേരി,16 സരസ്വതി എസ്,17 പത്മിനി,18 കൃഷ്ണൻ കുട്ടിനര മണ്ണിൽ,19 അപർണ്ണ പുൽ പറമ്പിൽ,20 സതീശൻ,21 കൽപ്പള്ളി നാരായണൻ നമ്പൂതിരി,22 ലിൻസി മുരളി,23 സുരേഷ്,24 സജ്ന കിഴക്കേടം ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികൾ : കുന്ദമംഗലം ജില്ലാ പഞ്ചായത്ത് ഡിവിഷൻ–ഷിജില ശിവദാസ്.ചാത്തമംഗലം ജില്ലാ പഞ്ചായത്ത് ഡിവിഷൻ: കെ. ഗണേഷ്.

